Latest News

അട്ടിമറി വീരന്‍മാര്‍ മത്സരിച്ച് പോരടിച്ചപ്പോള്‍ ഓറഞ്ചു വീര്യത്തിന് തന്നെ ജയം

റസിഫെ: ലോകചാമ്പ്യന്മാരായ സ്പെയിനിന്‍െറ കഥകഴിച്ചത്തെിയ രണ്ട് പ്രമുഖര്‍ അണിനിരന്നപ്പോള്‍ ഗ്രൂപ് ചാമ്പ്യന്‍പട്ടത്തിലേക്കായിരുന്നു കണ്ണ്. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ് ‘എ’യിലെ ഒന്നാം സ്ഥാനക്കാരെ നേരിടുന്നത് ഒഴിവാക്കുകയെന്ന വെല്ലുവിളി കടക്കാന്‍ അട്ടിമറി വീരന്‍മാര്‍ മത്സരിച്ച് പോരടിച്ചപ്പോള്‍ ഓറഞ്ചു വീര്യത്തിന് തന്നെ ജയം. ചിലിയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി നെതര്‍ലന്‍ഡ്സ് ഗ്രൂപിലെ ഒന്നാമന്മാരായി. 

ഗോള്‍ രഹിതമായി ഒന്നാം പകുതിക്കു ശേഷം, പകരക്കാരായത്തെിയ ലിറോയ് ഫെര്‍ (77ാം മിനിറ്റ്), മെംഫിസ് ഡിപേയ് (92) എന്നിവരാണ് സ്കോര്‍ ചെയ്തത്. ഇതോടെ, പ്രീക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന് ഗ്രൂപ് ‘എ’യിലെ രണ്ടാം സ്ഥാനക്കാരാവും എതിരാളി.
പരിക്ക് കാരണം അര്‍തുറോ വിദാലില്ലാതെ ചിലിയും, സസ്പെന്‍ഷന്‍ കാരണം റോബിന്‍ വാന്‍പെഴ്സിയില്ലാതെ നെതര്‍ലന്‍ഡ്സും കളത്തിലത്തെിയത്. ഉഗ്രമൂര്‍ച്ച കുറഞ്ഞെങ്കിലും കരുതലോടെ ഇരുവരും പന്തു തട്ടിത്തുടങ്ങി. 

വിങ്ങില്‍ അതിവേഗതയുമായി ആര്‍യന്‍ റോബനും കൂട്ടിന് ജെര്‍മെയ്ന്‍ ലെന്‍സും ഇടം നേടി. ആക്രമണത്തിന് പാകമായി പന്തത്തെിക്കാനുള്ള ചുമതല വെസ്ലി സ്നൈഡര്‍ക്കും. ഡിജോങും കുയിറ്റും മധ്യനിരയിലും നിലയുറപ്പിച്ചു. എന്നാല്‍, കടുത്ത പ്രതിരോധവും ചിലി ഡച്ച് മുന്നേറ്റത്തെ തുടക്കത്തിലേ പിടിച്ചുകെട്ടാന്‍ ശ്രമിച്ചതോടെ പന്ത് ഗോള്‍മുഖത്തത്തൊതായി. റോബന്‍െറ ബൂട്ടില്‍ പന്തത്തെിക്കാതെ കളി നീക്കാനായിരുന്നു ചിലിയുടെ ശ്രമം.
രണ്ടാം പകുതിയില്‍ നിര്‍ണായകമാറ്റങ്ങള്‍ നടത്തിയ ഡച്ച് കോച്ച് വാന്‍ ഗലിന്‍െറ നീക്കങ്ങള്‍ കൃത്യമായി. 77ാം മിനിറ്റില്‍ റോബന്‍െറ കോര്‍ണര്‍ കിക്ക് ചിലി ഗോള്‍മുഖത്തേക്ക് പറന്നത്തെിയപ്പോള്‍ ഉന്നം പിഴക്കാത്ത ഹെഡ്ഡറിലൂടെ ഫെര്‍ വലയിലേക്ക് ഇടിച്ചുകയറ്റി. ഗോള്‍ വീണതോടെ ചിലി പ്രതിരോധം കൂടുതല്‍ പതറി. 

നിരന്തരമായി വീണ കോര്‍ണറുകള്‍ക്കൊടുവില്‍ ഇഞ്ചുറി ടൈമില്‍ റോബന്‍െറ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലൂടെ ചിലി ഗോള്‍വല വീണ്ടും കുലുങ്ങി. ലോങ് ക്രോസില്‍ നിന്നത്തെിയ പന്ത് വലതു വിങ്ങില്‍ നിന്നും സ്വീകരിച്ച മെംഫിസ് ഗോളാക്കിമാറ്റി. 28നും 29നുമാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.