കാഞ്ഞങ്ങാട്: പി.എന്‍.പണിക്കരുടെ സ്മരണാര്‍ത്ഥം ജില്ലാ ആസ്ഥാനത്തില്‍ വിപുലമായ റിസര്‍വ്വ് റഫറന്‍സ് ലൈബ്രറി ആരംഭിക്കാന്‍ സ്‌കൂള്‍ ലൈബ്രറി ശാക്തീകരണത്തിനുളള ജില്ലാതല സമിതി തീരുമാനിച്ചതായി ജില്ലാകളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. വിദ്യാലയഗ്രന്ഥാലയ ശാക്തീകരണ സമിതി കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സ്‌കൂള്‍ ലൈബ്രറിയുടെ ശാക്തീകരണം ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News
ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയാണ് ലൈബ്രറി ആരംഭിക്കുന്നത്.ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ ഈ കാലഘട്ടത്തില്‍ പുസ്തകവായന പരിപോഷിപ്പിക്കാന്‍ സ്‌കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ലൈബ്രറി ശാക്തീകണസമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. മികച്ച ലൈബ്രറികള്‍ക്ക് പുരസ്‌ക്കാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, സാക്ഷരതാപ്രവര്‍ത്തകര്‍ എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ക്കും.
പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ലഘുലേഖ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ടി.എന്‍ സദാനന്ദന് നല്‍കി പ്രകാശനം ചെയ്തു.മായിപ്പാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി.പി കൃഷ്ണകുമാര്‍ സ്‌കൂള്‍ ലൈബ്രറികളുടെ പ്രസക്തി എന്ന വിഷയ#ം അവതരിപ്പിച്ചു.
ഹയര്‍സെക്കണ്ടറി കോ-ഓര്‍ഡിനേറ്റര്‍ പി.ശശിധരന്‍, സി.കെ ഭാസ്‌ക്കരന്‍, കാവുങ്കല്‍ നാരായണന്‍, പി.കെ കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ സ്വാഗതവും കെ.വി രാഘവന്‍ നന്ദിയും പറഞ്ഞു.
ചര്‍ച്ചയില്‍ ടി.കെ എവുജിന്‍, കെ.രവി, രതീഷ്, കെ.നാരായണന്‍, കെ.അനില്‍കുമാര്‍, രാധാകൃഷ്ണന്‍, സതീഷ്‌കുമാര്‍, കെ.വി ലളിത, കെ.നാരായണന്‍, പി.വി. അശോകന്‍, മുരളീധരന്‍,അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിന് ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം. പാര്‍ട്ട്‌ടൈം ലൈബ്രേറിയനെ നിയമിക്കണം പൊതുജനങ്ങളുടെയും രക്ഷാകര്‍ത്താക്കളെയും ബോധവല്‍ക്കരിക്കണം എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങളില്‍ ലൈബ്രറികളുടെ മികച്ച പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളെ സഹായിച്ചുവെന്നും ശില്‍പശാല വിലയിരുത്തി.


No comments:
Post a Comment