Latest News

എസ്.വൈ.എസ് റമസാന്‍ പ്രഭാഷണ പരമ്പര ജൂലൈ 5ന് തുടങ്ങും

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഖുര്‍ആന്‍ വിളിക്കുന്നു ക്യാമ്പയിന്‍ ഭാഗമായി ജില്ലാ കമ്മറ്റിക്കു കീഴില്‍ ജൂലൈ 5 മുതല്‍ 25 വരെ കാസര്‍കോട്ട് സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരമ്പരയ്ക്ക് 150 അംഗ സ്വാഗസംഘമായി.

കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം പ്രത്യേകം സജ്ജമാക്കു താജുല്‍ ഉലമ നഗരിയില്‍ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പ്രഭാഷണം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരമാണ് വിശുദ്ധ ഖുര്‍ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ നാല് ദിവസം പ്രഭാഷണം നടത്തുന്നത്.
ദിവസവും ആത്മീയ നായകരുടെ ദുആ സദസ്സോടെ സമാപിക്കും.  പ്രമുഖ വ്യക്തിത്വങ്ങള്‍ ഓരോ ദിവസവും അതിഥിയായെത്തും. വിവിധ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം നടക്കും. സ്ത്രീകള്‍ക്ക് പ്രഭാഷണം ശ്രവിക്കുന്നതിന് പ്രത്യേകം സൗകര്യമെരുക്കിയിട്ടുണ്ട്. പരിപാടികള്‍ ആഗോള തലത്തില്‍ തല്‍സമയം ലഭ്യമാക്കും. പ്രഭാഷണം കഴിയുന്ന സമയത്തു തന്നെ അതിന്റെ സി.ഡികള്‍ നഗരിയില്‍ നിന്നു വാങ്ങാന്‍ സൗകര്യം ഒരുക്കും.
സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് യു.പി.എസ് തങ്ങള്‍ (ചെയര്‍മാന്‍), ജബ്ബാര്‍ ഹാജി നുള്ളിപ്പാടി(വര്‍ക്കിംഗ് ചെയര്‍മാന്‍), മുഹമ്മദ് ടിപ്പു നഗര്‍ (ജന.കവീനര്‍), അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍(ട്രഷറര്‍), ഇത്തിഹാദ് മുഹമ്മദ് ഹാജി, അമീറലി ചൂരി, ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് (വൈ. ചെയര്‍), അബ്ദുല്‍ അസീസ് സൈനി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, പി.ഇ താജുദ്ദീന്‍, സി.എന്‍ ജഅ്ഫര്‍, സലീം കോപ്പ (ജോ. ക.) എിവരെ തെരെഞ്ഞെടുത്തു.
വിവിധ സബ് കമ്മറ്റി ചെയര്‍മാന്‍, കവീനര്‍മാരായി അശ്‌റഫ് മൗലവി കുമ്പഡാടെ, സിദ്ദീഖ് പൂത്തപ്പലം, ഹനീഫ് പടുപ്പ്, നാഷണല്‍ അബ്ദുല്ല, ടി.കെ അബ്ദുല്ല ഹാജി കൊല്ലമ്പാടി, ശംസുദ്ദീന്‍ പുതിയപുര, സലാം സിഗനെറ്റ് എിവരെയും തെരെഞ്ഞെടുത്തു.

Keywords: Kasaragod, Malayalam Movie, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.