കാസര്‍കോട്: കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങില്‍നിന്ന് വിദ്യാഭ്യാസമന്ത്രിയെയും എം. പിയെയും സ്ഥലം എം. എല്‍. എയെയും മാറ്റിനിര്‍ത്തി. വെളളിയാഴ്ച വൈകീട്ട് 3. 30ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് ബിരുദദാന ചടങ്ങ് നിര്‍വഹിക്കുന്നത്. ഈ ചടങ്ങില്‍ സംസ്ഥാന ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡി.ജി.പി. കെ എസ് ബാലസുബ്രഹ്മണ്യന്‍, ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്.
പരിപാടി നടക്കുന്ന ദിവസം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കാസര്‍കോട്ട് വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. പരിപാടിയില്‍ ശ്രോതാവായി സംബന്ധിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ പറഞ്ഞു. പി കരുണാകരന്‍ എം.പി, യൂനിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്ന ഉദുമ എം. എല്‍. എ. കെ കുഞ്ഞിരാമന്‍ എന്നിവരെയും പരിപാടിയില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രപതി സംബന്ധിക്കുന്ന ചടങ്ങിന്റെ പരിപാടി തയ്യാറാക്കുന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറും ചീഫ് സെക്രട്ടറിയുമാണ്. ഇതനുസരിച്ച് രാഷ്ട്രപതിഭവനിലേക്ക് പങ്കെടുപ്പിക്കേണ്ടവരുടെ ലിസ്റ്റ് അയച്ചിരുന്നു. എന്നാല്‍, ഇതിന്റെ കോപ്പി നല്‍കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ തയ്യാറായില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയ്ക്ക് ജില്ലയില്‍ 360 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ ഏറെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസമന്ത്രിയെ മാറ്റിനിര്‍ത്താന്‍ യൂനിവേഴ്‌സിറ്റിയിലെ ഒരുവിഭാഗം ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യൂനിവേഴ്‌സിറ്റിയുടെ സ്ഥലം കൈമാറിയിരുന്നത് അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രികൂടിയായിരുന്ന ഇ അഹമ്മദായിരുന്നു. ആ ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സംബന്ധിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
മാത്രവുമല്ല, രാഷ്ട്രപതി പങ്കെടുക്കുന്ന വേദിയുടെ നിര്‍മാണം കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റിനാണ് കൈമാറിയത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയുടെ ഫണ്ട് ധൂര്‍ത്തടിക്കാനാണ് നീക്കം നടത്തുന്നത്.
Keywords: Kasaragod, Missing Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പരിപാടി നടക്കുന്ന ദിവസം വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കാസര്‍കോട്ട് വിവിധ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്. പരിപാടിയില്‍ ശ്രോതാവായി സംബന്ധിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ പറഞ്ഞു. പി കരുണാകരന്‍ എം.പി, യൂനിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്ന ഉദുമ എം. എല്‍. എ. കെ കുഞ്ഞിരാമന്‍ എന്നിവരെയും പരിപാടിയില്‍നിന്നു മാറ്റിനിര്‍ത്തിയിട്ടുണ്ട്.
രാഷ്ട്രപതി സംബന്ധിക്കുന്ന ചടങ്ങിന്റെ പരിപാടി തയ്യാറാക്കുന്നത് സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറും ചീഫ് സെക്രട്ടറിയുമാണ്. ഇതനുസരിച്ച് രാഷ്ട്രപതിഭവനിലേക്ക് പങ്കെടുപ്പിക്കേണ്ടവരുടെ ലിസ്റ്റ് അയച്ചിരുന്നു. എന്നാല്‍, ഇതിന്റെ കോപ്പി നല്‍കാന്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസര്‍ തയ്യാറായില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വി ശശിധരന്‍ പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലയ്ക്ക് ജില്ലയില്‍ 360 ഏക്കര്‍ സ്ഥലം ലഭ്യമാക്കാന്‍ ഏറെ പ്രവര്‍ത്തിച്ച വിദ്യാഭ്യാസമന്ത്രിയെ മാറ്റിനിര്‍ത്താന്‍ യൂനിവേഴ്‌സിറ്റിയിലെ ഒരുവിഭാഗം ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. യൂനിവേഴ്‌സിറ്റിയുടെ സ്ഥലം കൈമാറിയിരുന്നത് അന്നത്തെ കേന്ദ്ര മാനവവിഭവശേഷി മന്ത്രികൂടിയായിരുന്ന ഇ അഹമ്മദായിരുന്നു. ആ ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സംബന്ധിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാന്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
മാത്രവുമല്ല, രാഷ്ട്രപതി പങ്കെടുക്കുന്ന വേദിയുടെ നിര്‍മാണം കൊച്ചിയിലെ ഇവന്റ് മാനേജ്‌മെന്റിനാണ് കൈമാറിയത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയുടെ ഫണ്ട് ധൂര്‍ത്തടിക്കാനാണ് നീക്കം നടത്തുന്നത്.

No comments:
Post a Comment