പരപ്പനങ്ങാടി : മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു യാത്രക്കാരികള്‍ മരിച്ചു; അപകടം കണ്ടുനിന്ന കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതംമൂലം മരിച്ചു. എഴുപതോളം പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരം. കടലുണ്ടി നഗരം അത്തക്കകത്ത് മൊയ്തീന്‍കുട്ടിയുടെ ഭാര്യ കുഞ്ഞീവി (55), ചാലിയം ലൈറ്റ്ഹൗസിനു സമീപം പഞ്ചാരന്റെപുരയ്ക്കല്‍ മുഹമ്മദിന്റെ മകള്‍ മുബഷിറ (22) എന്നിവരും അപകടം കണ്ടുനിന്ന വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.എം. സത്യാനന്ദനുമാണ് (55) മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണു സംഭവം. ബസില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടായിരുന്നതായി മോട്ടോര്‍ വാഹന വകുപ്പ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ചാലിയത്തുനിന്ന് പരപ്പനങ്ങാടിയിലേക്കു പോയ മിനിബസാണ് അരിയല്ലൂര്‍ ജിയുപി സ്‌കൂളിന് മുന്‍ഭാഗത്ത് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ബസ് ഉയര്‍ത്തി പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ബസിനടിയില്‍പ്പെട്ടാണു കുഞ്ഞീവിയും മുബഷിറയും മരിച്ചതെന്നു പൊലീസ് പറഞ്ഞു.
നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റംലയാണ് മുബഷിറയുടെ മാതാവ്. പരപ്പനങ്ങാടി തഅ്‌ലീം ഹൈസ്‌കൂള്‍ അധ്യാപികയാണ്. സഹോദരങ്ങള്‍: മുഹാഷിറ, മുര്‍ഷിദ്. കുഞ്ഞീവിയുടെ മക്കള്‍: മുഹമ്മദ് അബ്ദുറഹിമാന്‍ നിഹ്മത്തുല്ല, അബൂബക്കര്‍ സിദ്ദീഖ്, റസിയ സുല്‍ത്താന ബീഗം, ഫാത്തിമത്ത് റഹ്മത്ത് ബീവി, പരേതനായ അഹമ്മദ് ഇബ്രാഹിം റഹ്മത്തുല്ല. മരുമക്കള്‍: റഫീഖ്, ജലീല്‍ (കൂട്ടായി), താഹിറത്ത്. സത്യാനന്ദന്റെ ഭാര്യ: സീത. മകന്‍: വിഘ്‌നേഷ്. പൊലീസ് മേധാവി എസ്. ശശികുമാര്‍, സിഐമാരായ മുഹമ്മദ് ഹനീഫ, കെ.സി. ബാബു, എസ്‌ഐമാരായ അനില്‍കുമാര്‍, എ. സുനില്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി.

Keywords: Kasaragod, Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment