Latest News

ബാധ ഒഴിപ്പിക്കുന്നതിനിടെ യുവതി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി: ബാധ ഒഴിപ്പിക്കുന്നതിനിടെ മന്ത്രവാദിയുടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റുചെയ്തു. മരിച്ച ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്‍, മന്ത്രവാദിയെ എത്തിച്ച ഇടനിലക്കാരനും അധ്യാപകനുമായ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ ഒന്നാം പ്രതിയും മന്ത്രവാദിയുമായ ആലപ്പുഴ നൂറനാട് സ്വദേശി സിറാജുദ്ദീനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. കേസില്‍ നാലുപ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു.

സിറാജുദ്ദീന്റെ നേതൃത്വത്തിലുള്ളസംഘം ആഴ്ചകളായി ഹസീനയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നിലത്ത് കമത്തിക്കിടത്തിയ ഹസീനയുടെ കാലുകള്‍ മടക്കി കെട്ടിയിടുകയായിരുന്നുപതിവ്. യുവതിയുടെ പുറത്ത് മുട്ടുമടക്കി കയറി നിന്ന് തലമുടി വലിച്ചുപടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തുചാടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു മന്ത്രവാദിയെന്നും പോലീസ് പറഞ്ഞു.

പീഡനത്തില്‍ അവശയായ യുവതി നിലവിളിക്കാന്‍ പോലും അശക്തയായിരുന്നു. ഇടക്കിടെഉയര്‍ന്ന നിലവിളികള്‍മാനസിക വിഭ്രാന്തിയുടേതാണെന്ന് അയല്‍ക്കാരും ധരിച്ചതാണ് വിവരം പുറത്തറിയാന്‍ താമസിപ്പിച്ചത്.

Keywords: Murder case, Police, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.