വടകര: കല്ലുവെട്ടുകുഴിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയായ യുവാവും മുങ്ങിമരിച്ചു. മണിയൂര്‍ കരുവഞ്ചേരി ചാലില്‍ മീത്തല്‍ അഭിഷേക് (16), മീത്തലേചാലില്‍ മീത്തല്‍ ഗീതേഷ് (27) എന്നിവരാണ് മരിച്ചത്.
വീടിനുമുന്നിലെ പറമ്പിലുള്ള കല്ലുവെട്ടുകുഴിയില്‍ ചൊവ്വാഴ്ച നാലുമണിയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അഭിഷേക് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരും ചുറ്റുവട്ടത്തുനിന്ന് ഓടിയെത്തിയ നാട്ടുകാരും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വടകരയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം വടകര ജില്ലാആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് ഗീതേഷിനെ കാണാനില്ലെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടത്.
അഭിഷേകിനെ രക്ഷിക്കാനായി ഗീതേഷ് കല്ലുവെട്ടുകുഴിയിലെ വെള്ളത്തിലേക്ക് ചാടിയിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി അഭിഷേകിനെ പുറത്തെടുത്ത സമയത്ത് ഗീതേഷും കരയ്ക്കുകയറിയിട്ടുണ്ടാവുമെന്നായിരുന്നു നാട്ടുകാരുടെ ധാരണ. ആസ്പത്രിയിലെത്തിയിട്ടും കാണാതായതോടെ വീണ്ടും കല്ലുവെട്ടുകുഴിയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കിട്ടിയത്.

സന്തോഷിന്റെയും അനിതയുടെയും മകനാണ് മണിയൂര്‍ ഗവ. എച്ച്.എസ്.എസ്സില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി. വിജയിച്ച അഭിഷേക്. സഹോദരി: കാവ്യ. കുഞ്ഞിക്കണ്ണന്റെയും ഗീതയുടെയും മകനാണ് നിര്‍മാണത്തൊഴിലാളിയായ ഗീതേഷ്. സഹോദരി: ജിഷ്‌ന.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment