മല്ലപ്പള്ളി: മകനെ സ്‌കൂളില്‍ വിട്ടതിനുശേഷം സ്‌കൂട്ടറില്‍ ജോലിക്കുപോയ അമ്മയ്ക്ക് റോഡിലെ കുഴി മരണക്കെണിയായി. മല്ലപ്പള്ളി ആനിക്കാട് തവളപ്പാറ വളഞ്ഞവട്ടത്ത് പി.സി.ജോണ്‍സണ്‍(ഷാജി)ന്റെ ഭാര്യ ബീന ചെറിയാന്‍(38) ആണ് ചൊവ്വാഴ്ച രാവിലെ 8.10ന് അപകടത്തില്‍പ്പെട്ടത്. ധരിച്ചിരുന്ന ഹെല്‍മെറ്റ് പൊട്ടിത്തകര്‍ന്നിരുന്നു.
മല്ലപ്പള്ളി എസ്.ജി. ലാബിലെ ടെക്‌നീഷനായ ഇവര്‍, സി.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലൂസ്വണ്‍ വിദ്യാര്‍ഥിയായ മകന്‍ ശോഭിത് ചെറിയാനെ കൊണ്ടാക്കിയശേഷം മടങ്ങുകയായിരുന്നു.
സ്‌കൂള്‍ ജങ്ഷനില്‍നിന്ന് മല്ലപ്പള്ളി റൂട്ടില്‍ 100 മീറ്റര്‍ എത്തിയപ്പോള്‍ തേക്കനാല്‍പടിയിലെ ഗട്ടറില്‍ സ്‌കൂട്ടര്‍ ചാടി. വണ്ടിയില്‍നിന്ന് തെറിച്ച ബീന റോഡില്‍ തലയടിച്ചുവീണു. രക്തത്തില്‍ക്കുളിച്ച് ബോധമറ്റ് കിടന്ന ഇവരെ ഓടിക്കൂടിയവര്‍ അടുത്തുള്ള ജി.എം.എം. ആസ്പത്രിയിലെത്തിക്കുകയായിരുന്നു.
പൊട്ടിയ ഹെല്‍െമറ്റ് ആസ്പത്രിയിലെത്തിയശേഷം നഴ്‌സുമാരാണ് ഊരിമാറ്റിയത്. ഇതിന്റെ ഗ്ലൂസ് റോഡില്‍ കിടപ്പുണ്ടായിരുന്നു. നെറ്റിയുടെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഉടന്‍തന്നെ കോട്ടയത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ച വിവരം സ്ഥിരീകരിക്കാേന കഴിഞ്ഞുള്ളൂ.
കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം മല്ലപ്പള്ളി ജി.എം.എം. ആസ്പത്രി മോര്‍ച്ചറിയില്‍. മല്ലപ്പള്ളിയില്‍ ബാറ്ററി കട നടത്തിയിരുന്ന ചേന്നമറ്റം ചെറിയാന്റെ(കുഞ്ഞുമോന്‍) മകളാണ് ബീന.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment