Latest News

ബ്രസീല്‍ ലോകകപ്പ് ജയിച്ചാല്‍ സ്വന്തം ബ്രാ സമ്മാനമായി നല്‍കുമെന്ന് പൂനം പാണ്ഡേ

മുംബൈ: 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടിയാല്‍ പൊതുമധ്യത്തില്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ പൂനം പാണ്ഡേ വീണ്ടും സമാന വാഗ്ദാനവുമായി രംഗത്ത് . 
ലോകകപ്പില്‍ ബ്രസീല്‍ ജയിച്ചാല്‍ ചൂടന്‍ സമ്മാനമാണ് പൂനം വാഗ്ദ്ദാനം ചെയ്തിരിക്കുന്നത്. കൊളംബിയ ബ്രസീല്‍ മത്സരത്തിന്റെ ആവേശത്തിനിടയിലായിരുന്നു ട്വീറ്ററില്‍ താരം സമ്മാനം വാഗ്ദ്ദാനം ചെയ്തത്. ബ്രസീല്‍ ലോകകപ്പ് ജയിക്കുകയും താനിപ്പോള്‍ പോസ്റ്റ് ചെയ്യ്ത ട്വിറ്റിന് റീ ട്വിറ്റ് ചെയ്യുന്നയാള്‍ക്ക് സ്വന്തം ബ്രാ സമ്മാനമായി നല്‍കുമെന്നായിരുന്നു പൂനത്തിന്റെ ഓഫര്‍. 

സ്വപ്‌നസുന്ദരിയുടെ സമ്മാനം പ്രതീക്ഷിച്ച് നിരവധി പേരാണ് പൂനത്തിന്റെ ട്വിറ്റ് റീ ട്വിറ്റ് ചെയ്തിരിക്കുന്നത്. ഇനി ബ്രസീല്‍ ലോകകപ്പ് ജയിക്കണേയെന്നാണ് ട്വിറ്റ് ചെയ്ത ആരാധകരുടെ പ്രാര്‍ത്ഥന. ബ്രസീലാണ് പൂനത്തിന്റെ ഇഷ്ട ടീം. ബ്രസീലിന്റെ ജേയ്‌സിയണിഞ്ഞ് പൂനം പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. 

കുളിമുറിയിലെ സ്വന്തം നഗ്നരംഗങ്ങള്‍ ട്വീറ്റ് ചെയ്ത് വരെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുളള പൂനത്തിന്റെ പബ്ലിസിറ്റിയ്ക്കു വേണ്ടിയുളള തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. നേരത്തെ ആം ആദ്മി പാര്‍ട്ടിയോടപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കു താത്പര്യമുണ്ടെന്ന പൂനത്തിന്റെ പരാമര്‍ശം വന്‍ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.