വാഷിംഗ്ടണ്‍: കേടായ വിസിആര്‍ എന്തിനൊക്കെ ഉപയോഗിക്കാം? വി.സി.ആര്‍ ഇക്കാലത്ത് ആരും ഉപയോഗിക്കുന്നില്ലെങ്കിലും അതുകൊണ്ട് പല ഉപയോഗങ്ങളുമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വാഷിംഗ്ടണ്‍ സ്വദേശിയായ ഒരു വീട്ടമ്മ.
Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തന്റെ സമ്പാദ്യം മുഴുവന്‍ ഇവര്‍ സൂക്ഷിച്ച് വച്ചിരുന്നത് വീട്ടിലെ പഴയ വിസിആറിലായിരുന്നു. എന്നാല്‍ വിസിആര്‍ പണപ്പെട്ടിയായി ഉപയോഗിക്കുന്നത് വീട്ടില്‍ മറ്റാരും അറിഞ്ഞില്ലെന്നതാണ് ഏറെ രസകരം.
സംഭവം ലോകം അറിയുന്നത് ഇങ്ങനെ, വീട്ടില്‍ ഉപയോഗമില്ലാതെ കിടക്കുന്ന വിസിആര്‍ വിദ്യാര്‍ത്ഥിയായ ടോണി ഹുവാങ് ഒരു ഹൈസ്‌കൂളിലെ റീസൈക്ലിങ് സെന്ററില്‍ ഏല്‍പ്പിച്ചു. വൈകീട്ട് വീട്ടില്‍ മടങ്ങിയെത്തിയ ടോണിയുടെ അമ്മ മകന്‍ ചെയ്ത കാര്യം കേട്ട് ഞെട്ടി. ഉടന്‍ തന്നെ റീസൈക്ലിങ് സെന്ററിലേക്ക് ഓടിയ അമ്മ അവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കിടിയില്‍ നിന്നും തന്റെ വിസിആര്‍ കണ്ടെത്തി.
റീസൈക്ലിങ് സെന്ററിലെ മുഴുവന്‍ പേരും ടോണിയുടെ അമ്മയ്‌ക്കൊപ്പം വിസിആര്‍ തിരയാനുണ്ടായിരുന്നു. ഉപയോഗമില്ലാത്ത വിസിആര്‍ എന്തിനാണ് വീണ്ടും തപ്പിയെടുക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ലെങ്കിലും എല്ലാവരും ഒന്നിച്ച് തന്നെ പരിശ്രമിച്ചു. ഒടുവില്‍ വിസിആര്‍ തിരിച്ചു കിട്ടിയപ്പോഴാണ് ടോണിയുടെ അമ്മ ആ സത്യം തുറന്ന് പറഞ്ഞത്.
താന്‍ സമ്പാദിച്ച പണം മുഴുവന്‍ ഇവര്‍ സൂക്ഷിച്ചു വച്ചിരുന്നത് വിസിആറിനുള്ളിലാണ്. ഏതാണ്ട് 6000 ഡോളറുണ്ടായിരുന്നു തുക. ഇക്കാര്യം കുടുംബത്തിലെ മറ്റാരോടും പറഞ്ഞിരുന്നുമില്ല. ഒടുവില്‍ വിസിആറും തന്റെ സമ്പാദ്യവും തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ടോണിയുടെ അമ്മ.


No comments:
Post a Comment