Latest News

സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെറ്റായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് എയിംസ് ആസ്പത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത. സുനന്ദയുടേത് സ്വാഭാവിക മരണമാണെന്ന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാരായ ശശി തരൂരും ഗുലാംനബി ആസാദും സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഡോ. ഗുപ്തയുടെ വെളിപ്പെടുത്തല്‍.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും വിജിലന്‍സ് കമ്മീഷനും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡ്രൈബ്യൂണലിനും നല്‍കിയ പരാതിയിലാണ് ഡോ. സുധൂര്‍ ഗുപ്ത ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അമിതമായി മരുന്ന് കഴിച്ചതുമൂലമാണ് സുനന്ദ മരിച്ചതെന്ന റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് തനിക്കെതിരെ ഗൂഢ നീക്കമുണ്ടായെന്നും ഡോ. ഗുപ്തയുടെ പരാതിയില്‍ പറയുന്നു.

ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടര്‍മാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തന്റെ പരാതികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ഡോ. സുധീര്‍ ഗുപ്ത സ്ഥിരീകരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എയിംസ് ഡയറക്ടര്‍ ഡോ. എം സി മിശ്ര തയ്യാറായിട്ടില്ല.

ഡോ. സുധീര്‍ ഗുപ്തയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ സ്ഥിരീകരിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ എയിംസ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണത്തോട് പ്രതികരിക്കാന്‍ ശശി തരൂര്‍ എം പി തയ്യാറായില്ല.

Keywords: Delhi, Sunantha Pushkar, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.