ന്യൂയോര്‍ക്ക്: മുന്‍ കാമുകനെ ഫോണ്‍ ചെയ്തതിന് യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂമെക്‌സിക്കോയിലെ ലിന്‍ഡ മര്‍ഫി എന്നയുവതിയാണ് അറസ്റ്റിലായത്. ഫോണ്‍ചെയ്തതിന് അറസ്‌റ്റോ എന്നു വിചാരിച്ച് നെറ്റിചുളിക്കേണ്ട. അറസ്റ്റ് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒന്നും രണ്ടുമല്ല, 77,639 തവണയാണ് ലിന്‍ഡ മുന്‍ കാമുകനെ വിളിച്ചത് .അതും വെറും ഒരാഴ്ച സമയം കൊണ്ട്. ഫോണ്‍വിളി കൊണ്ടുള്ള ശല്യംപോരാഞ്ഞ് ഇമെയിലുകളും എസ്.എം.എസുകളും കൊണ്ടും മുന്‍കാമുകനെ ലിന്‍ഡ പൊറുതിമുട്ടിച്ചു. 1937 ഈ മെയിലുകളും 41229 എസ് എം എസുകളും 647 കത്തുകളും ഈ ഒരാഴ്ചയ്ക്കിടെ ലിന്‍ഡ മുന്‍ കാമുകന് അയച്ചു. ഇതെല്ലാം കൂടിയായതോടെ സഹികെട്ട യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വെറും മൂന്ന് ആഴ്ചമാത്രം നീണ്ട ബന്ധത്തിനൊടുവിലായിരുന്നു യുവതിയുടെ ഈ കലാപരിപാടികള്‍ എന്നോര്‍ക്കണം. രാത്രി ഉറങ്ങിപ്പോകാതിരിക്കാന്‍ മരുന്നുകളും എനര്‍ജി ഡ്രിങ്കുകളും കഴിച്ചാണ് ലിന്‍ഡ മുന്‍കാമുകനെ ശല്യപ്പെടുത്തിയിരുന്നതെന്നാണ് ഏറെ രസകരം.

Keywords: World News, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment