കോതമംഗലം: ഏഴു മാസം പ്രായമുള്ള കുഞ്ഞ് കയ്യില്‍ നിന്നു വഴുതിവീണു മരിച്ചു. മാതിരപ്പിള്ളി വിളയാല്‍ കാരിയേടത്ത് പ്രദീപിന്റെ മകള്‍ കിങ്ങിണിയാണ് മരിച്ചത്. എണ്ണതേപ്പിച്ച് കിടത്തിയിരുന്ന കുട്ടിയെ കുളിപ്പിക്കാന്‍ എടുത്തപ്പോഴാണ് അമ്മയുടെ കയ്യില്‍ നിന്നു വഴുതി തറയില്‍ വീണത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ മാതിരപ്പിള്ളി ടെംപിള്‍ റോഡിലെ വാടകവീട്ടിലാണ് സംഭവം. സംസ്‌കാരം നടത്തി. മരപ്പണിക്കാരനായ പ്രദീപിന്റെ ഇളയ മകളാണ് കിങ്ങിണി. മൂത്തമകള്‍ അനുപ്രിയ മാതിരപ്പിള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അമ്മ: ഇരിങ്ങാലക്കുട കൊറ്റനെല്ലൂര്‍ ചെറുനിലത്ത് സിന്ധു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment