Latest News

കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് അച്ഛന്‍ കറങ്ങാന്‍ പോയി; 22 മാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചു

അറ്റ്‌ലാന്റ: മകന്‍ കാറിലെ താപനില വര്‍ദ്ധിച്ച് മരണത്തിനോട് മല്ലിടിച്ചുകൊണ്ടിരുന്നപ്പോള്‍, അച്ഛന്‍ നാട്ടിലെ പെണ്ണുങ്ങള്‍ക്കെല്ലാം ആഭാസ സന്ദേശങ്ങള്‍ അയച്ചു കളിക്കുകയായിരുന്നു. ജസ്റ്റിന്‍ റോസ് ഹാരിസ് എന്ന 33കാരനാണ് 22മാസം മാത്രം പ്രായമുള്ള സ്വന്തം മകന്‍ കൂപ്പര്‍ ഹാരിസിനെ ഏഴുമണിക്കൂറോളം ചൂടുള്ള കാറിന്റെയുള്ളില്‍ പൂട്ടിയിട്ടത്. സംഭവത്തെതുടര്‍ന്ന് കുട്ടി മരിക്കുകയും ചെയ്തു.

അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ് സംഭവം നടന്നത്. ദാമ്പത്യപരാജയത്തെ തുടര്‍ന്ന് പിണങ്ങിജീവിച്ചിരുന്ന ദമ്പതിമാരുടെ ഏക മകനാണ് മരണമടഞ്ഞ കൂപ്പര്‍ എന്ന പിഞ്ചുബാലന്‍. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും ബാലപീഡനത്തിനും കേസെടുത്തിട്ടുണ്ട്. തന്റെ എസ്.യു.വി കാറില്‍ കുഞ്ഞിനെ അടച്ചുപൂട്ടിയിട്ട് ജോലിക്കുകയറിയ ഹാരിസ്, ജോലി സമയത്ത് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശമയച്ചതായും തെളിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ ആറുപേര്‍ക്കാണ് ഇയാള്‍ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു.

ഹാരിസ് സ്‌നേഹധനനായ ഒരു അച്ഛനാണെന്ന് നാട്ടുകാരും വീട്ടുകാരും അവകാശപ്പെടുന്നു. കോടതിയില്‍ ഭാര്യയുള്‍പ്പടെ ഹാരിസിനെ പിന്‍തുണയ്ക്കുകയായിരുന്നു എന്നതാണ് മറ്റൊരത്ഭുതം. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നവരെ ഇയാളെ ജയിലിലിടാനാണ് കോടതി വിധി.

Keywords: World, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.