കൊല്ലം: തുണിക്കടയിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്ടം. കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള ചന്ദനത്തോപ്പ് സാരഥിമുക്കിലെ കെകെ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹാഷിമിന്റെ ആര്‍.ജെ ജെന്‍സ് ഫാഷന്‍ ടെക്‌സ്റ്റൈല്‍ സാണ് കത്തിനശിച്ചത്. പുലര്‍ച്ചെ കടയില്‍നിന്ന് പുകയുയരുന്നത് കണ്ട പരിസരവാസികളാണ് വിവരം പോലീസിലറിയിച്ചത്.
കിളികൊല്ലൂര്‍ പോലീസും ഫയര്‍ഫോഴ്‌സുമെത്തി കടയുടെ ഷട്ടര്‍ അറുത്തുമാറ്റിയശേഷം ഏറെ ശ്രമം നടത്തിയാണ് തീകെടുത്തിയത്. കടയുടമ സ്ഥലത്തില്ലാത്തതിനാല്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ലെന്ന് കിളികൊല്ലൂര്‍ പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. റെഡിമെയ്ഡ് തുണിത്തരങ്ങളാണ് പൂര്‍ണമായും അഗ്നിക്കിരയായത്.

Keywords:Kollam, Fire, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment