Latest News

നടി മമ്ത മോഹന്‍ദാസ് അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയില്‍

അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം നടി മമ്ത മോഹന്‍ദാസ് വീണ്ടും മലയാള സിനിമയില്‍ നായികയായെത്തുന്നു. ഇത്തവണ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായാണ് മമ്തയുടെ വരവ്.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ‘വര്‍ഷം’ എന്ന ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമാണ് മമ്തയ്ക്ക്. വേണുവെന്ന വ്യവസായിയായാണ് ചിത്രത്തില്‍ മമ്മൂട്ടി. ആശ ശരത്തും ചിത്രത്തില്‍ സുപ്രധാന റോള്‍ കൈകാര്യംചെയ്യുന്നു. ടി ജി രവിയാണ് വില്ലന്‍. രഞ്ജിത്ത് ശങ്കറിന്റെ ‘ഡ്രീംസ് ആന്‍ഡ് ബിയോണ്‍ഡും’ മമ്മൂട്ടിയുടെ ‘പ്ലേഹൗസും’ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അര്‍ബുദത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറിനിന്ന മമ്ത അടുത്തകാലത്താണ് സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, അടുത്ത സിനിമയ്ക്കായി ഇടവേള ആവശ്യമാണെന്നു പറഞ്ഞ് മമ്ത വീണ്ടും മാറി നില്‍ക്കുകയായിരുന്നു. ഗായിക എന്ന രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മമ്തയുടെ തീരുമാനമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

Keywords: Entertainment, Actress, Mamtha Mohandas International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.