ഫ്ലോറിഡ: ഭര്‍ത്താവ് അമിത പുകവലി മൂലം മരിച്ചതിന് ഭാര്യയ്ക്ക് 23.6 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ്. കോടതി വിധിച്ചു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പുകയില കമ്പനിയായ ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് ടൊബാക്കോ കമ്പനിക്കാണ് കോടതി ഈ കൂറ്റന്‍ പിഴയിട്ടത്. കാമല്‍ സിഗരറ്റിന്റെ ഉത്പാദകരാണ് ആര്‍.ജെ. റെയ്‌നോള്‍ഡ്‌സ് ടുബാക്കോ കമ്പനി.
സിന്ധ്യ റോബിന്‍സണ്‍ എന്ന സ്ത്രീക്ക് കമ്പനി നിയമാനുസൃതം നല്‍കേണ്ട 16.8 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെയാണിത്.
1996ലാണ് സിന്ധ്യ റോബിന്‍സന്റെ ഭര്‍ത്താവ് അമിത പുകവലിമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് മരിച്ചത്. പുകവലിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കമ്പനി വേണ്ടരീതിയില്‍ ബോധവത്കരിക്കാത്തതു കൊണ്ടാണ് തന്റെ ഭര്‍ത്താവ് അമിത പുകവലിക്കാരനും അതുവഴി ശ്വാസകോശാര്‍ബുദബാധിതനുമായതെന്ന് കാണിച്ച് 2008ലാണ് സിന്ധ്യ റോബിന്‍സണ്‍ നിയമനടപടി ആരംഭിച്ചത്.
കോടതിയുടെ ഉത്തരവ് സാമാന്യ യുക്തിക്കോ നീതിക്കോ നിരക്കുന്നതല്ലെന്നാണ് കമ്പനി അധികൃതര്‍ വിശദീകരിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ കമ്പനി.
രോഗത്തിന് കാരണം അമിതമായ പുകവലിയാണെന്ന് കുടുംബാംഗങ്ങള്‍ക്ക് തെളിയിക്കാനായാല്‍ സിഗരറ്റ് കമ്പനികള്‍ വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന കോടതിവിധിയെ തുടര്‍ന്ന് ഫ്ലോറിഡയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment