പ്രിയ സുഹൃത്തുക്കളേ....ഇന്നലെ രാത്രി അതിഭീകരമായിരുന്നു. ഗസ്സയിലെ ‘കരയാക്രമണ’ത്തില്‍ അംഗഭംഗം വന്നും ചോരയൊലിച്ചും ശരീരം ചിതറിത്തെറിച്ചും മരണത്തിലേക്ക് പിച്ചവെക്കുന്നവരുടെ കാഴ്ചകളാണ് എങ്ങും. എല്ലാ പ്രായക്കാരുമുണ്ട്. എല്ലാം സിവിലിയന്മാര്‍. എല്ലാവരും നിരപരാധികള്‍.
കര്‍മനിരതരായ യഥാര്‍ഥ ഹീറോകള്‍ ആംബുലന്‍സുകളിലും ആശുപത്രികളിലും 12-24 മണിക്കൂര്‍ സേവന മുഖത്തുണ്ട്. സാധാരണ മനുഷ്യനു താങ്ങാനാവാത്ത ജോലിഭാരവുമായി തളര്‍ന്നവര്‍ (അല്‍ശിഫ ഹോസ്പിറ്റലില്‍ നാലു മാസമായി ശമ്പളം പോലും മുടങ്ങിയിട്ട്). പരിചരിക്കാന്‍ അവരുണ്ട്. മുന്നിലേക്ക് മിനിറ്റുകളുടെ അകലത്തില്‍ എത്തുന്ന പരിക്കേറ്റവരുടെ ശരീരഭാഗങ്ങള്‍ തമ്മില്‍ ചേര്‍ത്തും ചികിത്സ നല്‍കിയും...
പരിക്കേറ്റവരില്‍ നടന്നുവരുന്നവരുണ്ട്, നടക്കാന്‍ അവയവങ്ങളില്ലാത്തവരും. ശ്വസിക്കുന്നവരുണ്ട്, ശ്വാസം നിലച്ചവരും. രക്തമൊലിക്കുന്നവരുണ്ട്. ചോര വറ്റിയവരും... എല്ലാം മനുഷ്യര്‍. ഈ രൂപത്തിലാക്കിയതോ ‘ലോകത്തിലെ ഏറ്റവും ധാര്‍മികരായ സൈന്യവും’. ഇത്ര കടുത്ത വേദനയും നടുക്കവും തങ്ങളുടെ ഇച്ഛാശക്തിയെ തെല്ലും പോറലേല്‍പിക്കാത്ത ഈ പരിക്കേറ്റവരോട് എനിക്ക് അറ്റമില്ലാത്ത ആദരം തോന്നുന്നു. സേവനസജ്ജരായ ജീവനക്കാരോടും സന്നദ്ധപ്രവര്‍ത്തകരോടും ആദരംതന്നെയേ തോന്നൂ.
എനിക്കാരെയെങ്കിലും കൂട്ടിപ്പിടിച്ച് ആര്‍ത്തുവിളിക്കണമെന്നുണ്ട്. ചോരയില്‍ പൊതിഞ്ഞത്തെുന്ന പിഞ്ചു പൈതലിന്‍െറ മുടിയുടെയും ചര്‍മത്തിന്‍െറയും നറുമണം നെഞ്ചോടുചേര്‍ത്തുവെക്കണമെന്നുണ്ട്. പരസ്പരം ആശ്ളേഷിച്ച് സംരക്ഷ ഉറപ്പാക്കണമെന്നുണ്ട്. പക്ഷേ, ഒന്നും താങ്ങാനാകുന്നില്ല. കരുവാളിച്ചുപോയ മുഖങ്ങള്‍-ഇനിയും അംഗഭംഗം വന്ന ജഡങ്ങള്‍ എത്താതിരുന്നെങ്കില്‍. ആശുപത്രി തറയില്‍ തടാകങ്ങള്‍ നിറക്കാന്‍ മാത്രം ചോരയൊലിച്ചുകിടക്കുന്നുണ്ട്. രക്തം കട്ടപിടിച്ചു കിടക്കുന്ന ബാന്‍ഡേജുകളുമുണ്ട്. ശുചിത്വ തൊഴിലാളികള്‍ ഇടവിട്ട് ഉപകരണവുമായി എത്തി മരണത്തിന്‍െറ ബാക്കിപത്രമായ മുടിയും തുണിയും ടിഷ്യൂകളും മാറ്റിക്കൊണ്ടേയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 100 പേരുടെ മരണമാണ് ഇവിടെ നടന്നത്. ഒരു വന്‍കിട ഹോസ്പിറ്റലില്‍ പോലും ഇത്രയും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷി ഉണ്ടായിക്കാണില്ല. ഇവിടെയാകട്ടെ, വൈദ്യുതിയില്ല, വെള്ളമില്ല, ഡിസ്പോസബ്ള്‍ വസ്തുക്കളില്ല, മരുന്നില്ല. മേശകളും ഉപകരണങ്ങളും മോണിറ്ററുകളും തുരുമ്പെടുത്തതും. എന്നിട്ടും അവര്‍ക്ക് പരിഭവമില്ല. യഥാര്‍ഥ പോരാളികളായി, ഹീറോകളായി പരിമിതികളെ മാറ്റിനിര്‍ത്തി അവര്‍ പിന്നെയും പരിചരണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ വാക്കുകള്‍ കുറിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്‍െറ കണ്ണുകളില്‍ കണ്ണീര്‍ ചാല്‍ ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഇത് നടക്കരുതായിരുന്നു.

പക്ഷേ, മരണത്തിന്‍െറ നടുക്കം പെയ്യുന്ന സിംഫണിയുമായി ഇസ്രായേല്‍ യുദ്ധം തുടരുകയാണ്. കടലില്‍നിന്ന് ബോട്ടുകളും ആകാശത്തുനിന്ന് എഫ്-16 യുദ്ധവിമാനങ്ങളും ഡ്രോണുകളും അപ്പാഷെകളും തീ തുപ്പുകയാണ്. എല്ലാം അമേരിക്ക ഉണ്ടാക്കിയവ. മിസ്റ്റര്‍ ഒബാമ, ഹൃദയമുണ്ടോ, നിങ്ങള്‍ക്ക്? ഒരു രാത്രി അല്‍ശിഫയില്‍ തൂപ്പുകാരന്‍െറ റോളില്‍ നിങ്ങളത്തെിയിരുന്നുവെങ്കില്‍ എനിക്കുറപ്പാണ്, അത് ചരിത്രം തിരുത്തും തീര്‍ച്ച.
ദയവായി നിങ്ങള്‍ക്കാവുന്നത് ചെയ്യുക. ഇത് തുടരരുത്.
മാഡ്സ് ഗില്‍ബെര്‍ട്ട്, എം.ഡി, പിഎച്ച്.ഡി
ദയവായി നിങ്ങള്‍ക്കാവുന്നത് ചെയ്യുക. ഇത് തുടരരുത്.
മാഡ്സ് ഗില്‍ബെര്‍ട്ട്, എം.ഡി, പിഎച്ച്.ഡി
പ്രഫസര്‍ ആന്‍ഡ് ക്ളിനികല്‍ ഹെഡ്,
ക്ളിനിക് ഓഫ് എമര്‍ജന്‍സി മെഡിസിന്‍, യൂനിവേഴ്സിറ്റി ഹോസ്പിറ്റല്‍, നോര്‍ത് നോര്‍വേ.
Keywords: World News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment