Latest News

കേരളാ അണ്‍എയ്ഡഡ് ടിച്ചേഴ്‌സ്ആന്റ് സ്‌റാഫ് യൂണിയന്‍; മധുമുദിയക്കാല്‍ പ്രസിഡണ്ട്

കാഞ്ഞങ്ങാട്: കോടതി വിധിയനുസരിച്ചുള്ള ശബളവും ആനുകുല്ല്യങ്ങളും നല്‍കിണമെന്ന് കേരളാ അണ്‍എയ്ഡഡ് ടിച്ചേഴ്‌സ്ആന്റ് സ്‌റാഫ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 

അണ്‍എയ്ഡഡ്മാനേജ്മന്റെുകള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നുതും ബ്ലാങ്ക്‌ചെക്കില്‍ ഒപ്പിടുവിച്ച് ശബളംനല്‍കുന്നതും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ നടന്ന സമ്മേളനം യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു. 
മധുമുദിയക്കാല്‍ അധ്യക്ഷനായി.പി പി ജയശ്രീ രക്തസാക്ഷിപ്രമേയവും,ടി അനീഷ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആര്‍ എസ് രാജേഷ്‌കുമാര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി വേണുകക്കട്ടില്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ട്രേഡ് യൂണിയന്‍ ക്ലാസെടുത്തു. വി പി ജാനകി, വി വി പ്രസന്നകുമാരി, ടി പി ഉഷ, എ മാധവന്‍ കെ ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍ സ്വാഗരവും കണ്‍വീനര്‍ കെ ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍ മധുമുദിയക്കാല്‍(പ്രസിഡന്റ്) അനീഷ്, സുനില്‍,അംബിക(വൈസ്പ്രസിഡന്റുമാര്‍) ആര്‍എസ് രാജേഷ് കുമാര്‍(സെക്രട്ടറി) പി പി ജയശ്രീ, കെ കുഞ്ഞിക്കണ്ണന്‍(ജോസെക്രട്ടറിമാര്‍) കെ ചന്ദ്രശേഖരന്‍ (ട്രഷറര്‍)

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.