കാസര്‍കോട്: മദ്യലഹരിയിലെത്തിയ അച്ഛന്‍ പുട്ടില്‍ ഫിനോയില്‍ കലര്‍ത്തി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് നല്‍കി. പുട്ട് കഴിച്ച വിദ്യാര്‍ത്ഥിനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ബോവിക്കാനം മുതലപ്പാറയിലാണ് സംഭവം.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. വീട്ടില്‍ അമ്മയുമുണ്ടായിരുന്നു. ഇതിനിടെയിലാണ് മദ്യലഹരിയില്‍ അച്ഛനെത്തിയതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അമ്മ മറ്റൊരു മുറിയിലായിരുന്നുവത്രെ. ഇതിനിടയിലാണ് അച്ഛന്‍ അടുക്കളയില്‍ കയറിയത്. വിശക്കുന്നെങ്കില്‍ ഭക്ഷണം ഞാന്‍ തരാമെന്ന് പറഞ്ഞ് പാത്രത്തില്‍ പുട്ട് എടുത്ത് നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.
പുട്ട് കഴിച്ചതോടെ രുചിവ്യത്യാസം അനുഭവപ്പെട്ടു. ഉടന്‍ തന്നെ ക്ഷീണവും തോന്നി. തന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തുകയായിരുന്നു. അതിനിടയില്‍ അച്ഛന്‍ പുറത്തേക്ക് കടന്നു. അമ്മയുടെ നിലവിളികേട്ടാണ് അയല്‍വാസികളെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തിട്ടുണ്ട്.
നിരന്തരം മദ്യപിച്ചെത്തി മകളേയും തന്നേയും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
നിരന്തരം മദ്യപിച്ചെത്തി മകളേയും തന്നേയും ഉപദ്രവിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment