Latest News

മധൂര്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പ്രതികളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാസര്‍കോട്‌: പ്രായപൂര്‍ത്തിയാകാത്ത മധൂര്‍ പെണ്‍കുട്ടിയെ കാസര്‍കോട്‌ ജില്ലയിലെയും മംഗലാപുരത്തെയും ലോഡ്ജുകളിലും ക്വാര്‍ട്ടേഴ്‌സു കളിലും ലൈംഗീകമായി പീഢിപ്പിക്കുകയും പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്ത കേസില്‍ പ്രതികളായ രാഷ്ട്രീയ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം പ്രതികളെ കേന്ദ്രീകരിച്ച് ക്രൈംബ്രഞ്ച് അന്വേഷണം തുടങ്ങി. 2009-2010 കാലയളവുകളില്‍ മധൂരിലെ പതിനാറുക്കാരിയായ പെണ്‍ക്കുട്ടിയെ ചെര്‍ക്കള കാസര്‍കോട്‌, കുമ്പള, കാഞ്ഞങ്ങാട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഭവത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനെട്ടോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ആദ്യം കാഞ്ഞങ്ങാട്ടെയും കാസര്‍കോട്ടെയും ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ അന്വേഷിച്ച ഈ കേസുകള്‍ തുടര്‍ന്ന് ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി ഏറ്റെടുത്തു. കോട്ടിക്കുളം സ്വദേശിയായ മുഹമ്മദ് ഹനീഫ എന്ന ചിമ്മിണി ഹനീഫ, കുമ്പളയിലെ അബ്ദുല്‍ ഹമീദ് പരാതിക്കാരിയുടെ സഹോദരിയായ പുഷ്പാവതി, പഴയങ്ങാടി സ്വദേശികളായ ദമ്പതികള്‍, പുഷ്പാവതിയുടെ ഭര്‍ത്താവ് വിനോദ് കുമാര്‍ എന്നിവരടക്കം ഏഴ് പ്രതികളേയാണ് ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി അറസ്റ്റു ചെയ്തത്. പിന്നീട് കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കൊച്ചിയിലും, വാരപ്പുഴയിലും മധൂര്‍ പെണ്‍ക്കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച്‌ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. ഇതിനിടയിലാണ് കാസര്‍കോട്‌ ജില്ലയിലെ കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വാരപ്പുഴ പെണ്‍വാണിഭ കേസില്‍ സംസ്ഥാനത്തെ ആദ്യത്തെ വനിതാഗുണ്ടയായ ശോഭ ജോണ്‍, ചിമ്മിണി ഹനീഫ, ബച്ചു റഹ്മാന്‍ എന്നിവര്‍ ഉള്‍പ്പെടെ 75-ഓളം പേര്‍ പ്രതികളാണ്.

മധൂര്‍ പെണ്‍ക്കുട്ടി കാസര്‍കോട്‌ ജില്ലാ പോലീസ് ചീഫിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹോസ്ദുര്‍ഗ്, വിദ്യാനഗര്‍, കാസര്‍കോട്‌ കുമ്പള പോലീസ് സ്‌റ്റേഷനുകളിലായി പതിനെട്ടോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞങ്ങാടിനടുത്തുള്ള പടന്നക്കാട്ടെ വാടക വീട്ടിലേക്ക് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം തന്നെ കൊണ്ടുവന്നു പത്തു ദിവസത്തോളം താമസിപ്പിച്ചിരുന്നുവെന്നും ഇവിടെ പഴയങ്ങാടി സ്വദേശികളായ ദമ്പതികളുടെ ഒത്താശയോടെ രാഷ്ട്രീയ പ്രമുര്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം പേര്‍ തന്നെ പീഢിപ്പിച്ചിരുന്നുവെന്നും പെണ്‍ക്കുട്ടി എസ്പിയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ക്രൈം ഡിറ്റാച്ചുമെന്റ് ഡിവൈഎസ്പി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജില്ലയിലെ പതിനെട്ടു കേസുകളുടേയും അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം ഈ കേസുകളില്‍ തുടര്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.


Keywords: Kasaragod, Rape Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.