Latest News

എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കും

കാസര്‍കോട്: നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കാസര്‍കോട് ജില്ലാ എസ്.കെ.എസ്എസ്.എഫ് കമ്മിറ്റി സെപ്തംബര്‍ 6ന് ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ജില്ലയിലെ മുന്നോറോളം വരുന്ന ശാഖയില്‍ നിന്നും തിരെഞ്ഞെടുത്ത 1000 പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ സംബന്ധിക്കുക. ഇതു സംബന്ധിച്ച തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. 

ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, മുഹമ്മദലി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി വയനാട്, മുഹമ്മദ് ഫൈസി കജ, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി, സുബൈര്‍ ദാരിമി പൈക്ക, നാഫിഅ് അസ്അദി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദ് ഹനീഫ് ദാരിമി, ഇസ്മായില്‍ മഞ്ചേശ്വരം, ഇബ്രാഹിം അസ്ഹരി, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.