Latest News

ബേക്കലില്‍ യാത്രബോട്ടുകള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കാസര്‍കോട്: ബേക്കല്‍ ടൂറിസം റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ടൂറിസം വികസനത്തിനായി ബോട്ടുകള്‍ വാങ്ങിക്കൂട്ടിയതില്‍ ക്രമക്കേട് നടന്നെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 

ബേക്കലിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ രണ്ട് കോടിരൂപ ചിലവില്‍ 10 സ്പീഡ് ബോട്ടുകളും ഒരു ആഡംബരബോട്ടുമാണ് നീറ്റിലിറക്കിയത്. എന്നാല്‍ ഒരു മാസത്തിനകം തന്നെ ഇവയെല്ലാം കട്ടപ്പുറത്താവുകയായിരുന്നു. സ്വകാര്യ ബോട്ട് സര്‍വ്വീസുകാരെ സഹായിക്കാനാണ് ബി ആര്‍ ഡി സി ഇത്തരത്തില്‍ ബോട്ടുകളുടെ സര്‍വീസ് നിര്‍ത്തിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

ബോട്ടുകള്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമാണ്. വിജിലന്‍സ് ഡയറക്ടരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. തുരുമ്പെടുത്ത ബോട്ടുകളുടെ അറ്റകുറ്റപണിക്കായി വന്‍തുക ചിലവഴിച്ചതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. 

പാലക്കുന്നിലെ ഓഫീസിലും ബി.ആര്‍ഡി.സി യുടെ കീഴിലുള്ള നീലേശ്വരം ആയിറ്റി , കോട്ടപ്പുറം ബോട്ട് ജെട്ടികളിലുമാണ് പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.