പേരാവൂര്‍: പ്യാജ പരാതി നല്‍കി ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കേളകം ചാണപ്പാറയിലെ മണക്കാട്ട് പവിത്രന്‍ (44) ആണ് വീടിന് മുന്നിലെ തൊഴുത്തില്‍ തൂങ്ങി മരിച്ചത്.
അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പവിത്രന്‍. അത്തിക്കണ്ടത്തെ ഏതാനും ആദിവാസി പെണ്‍ക്കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പവിത്രന് എതിരെ പോലീസ് കേസെടുത്തിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ ബേബി ലതികയുടെ പരാതിയിലായിരുന്നു കേസ്. പവിത്രന്‍ മൂന്ന് പെണ്‍ക്കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബേബി ലതിക കുട്ടികളില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ പീഡിപ്പിച്ചതായി പറഞ്ഞതായി പരാതിയിലുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരിട്ടി ഡി.വൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തില്‍ പോലീസ് കേസന്വേഷണം തുടങ്ങുകയും പവിത്രനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പവിത്രന്‍ നിരപരാതിയാണെന്ന് കണ്ട് പോലീസ് വിട്ടയക്കുകയായിരുന്നു. പീഡനത്തിനിരയായി എന്നു പറയുന്ന മൂന്ന് പെണ്‍ക്കുട്ടികളും വൈദ്യപരിശോനക്ക് വിധേയരാക്കിയപ്പോള്‍ പീഡനം നടന്നില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ഇതാണ് പവിത്രനെ വിട്ടയക്കാനിടയാക്കിയത്. എന്നാല്‍ പവിത്രനെ നിരപരാധിയാണെന്ന് കണ്ട് പോലീസ് വിട്ടയച്ചതോടെ ചില മാധ്യമങ്ങള്‍ കേസ് പോലീസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. പവിത്രന്റെ ഒരു ബന്ധു കോഴിക്കോട് ഡി.വൈ.എസ.്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍ ഇടപ്പെട്ട് കേസ് അട്ടിമറിച്ചുവെന്നാണ് ആരോപണം.
പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പവിത്രന്‍ പിന്നീട് മാനഹാനി കാരണം വീട്ടിലേക്ക് പോയിരുന്നില്ല. ബുധനാഴ്ച രാത്രി രഹസ്യമായി വീട്ടിലെ തൊഴുത്തിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിന് ആറ് ഏക്കറയെളം സ്ഥലമുണ്ട്. ഇവിടെ വപിത്രന്‍ കൃഷി നടത്താറുണ്ടായിരുന്നു. ഇതിന്റെ വരുമാനം കൊണ്ട് ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് ഇയാള്‍ ഭക്ഷണം വാങ്ങി നല്‍കാറുണ്ട്. പിതാവ് ഇല്ലാത്ത കുട്ടികളെയാണ് ഇയാള്‍ സംരക്ഷിച്ചുവന്നിരുന്നത്. താന്‍ സംരക്ഷിച്ചുവന്ന കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം പവിത്രനെ മാനസികമായി തളര്‍ത്തിയതായി നാട്ടുകാര്‍ പറയുന്നു.
പീഡനത്തിനിരയായി എന്നു പറയുന്ന പെണ്‍ക്കുട്ടികള്‍ക്ക് നേരത്തെ കൈക്ക് വ്രണം വന്നിരുന്നു. ഒരു പി.എച്ച്.സിയില്‍ നിന്ന് മരുന്നും ഗുളികയും വാങ്ങി നല്‍കിയത് പവിത്രനായിരുന്നു. അങ്ങനെ തങ്ങള്‍ മരുന്ന് നല്‍കിയിരുന്നില്ലെന്ന പി.എച്ച്.സിക്കാരുടെ വാദം പവിത്രനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഉറക്ക് ഗുളിക നല്‍കി കുട്ടികളെ ഉറക്കികിടത്തിയാണ് പീഡനം നടന്നതെന്ന കഥ പ്രചരിക്കാന്‍ ഇത് ഇടയാക്കി. എന്നാല്‍ നല്ലൊരു വിഭാഗം ആളുകള്‍ ഇയാള്‍ നിരപരാധിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.
അവിവാഹിതനാണ് പവിത്രന്‍. ഭാസ്‌കരന്‍-രാധ ദമ്പതികളുടെ മകനാണ്. മധുസൂദനന്‍, സജിന, പ്രശാന്ത്, സജിത എന്നിവര്‍ സഹോദരങ്ങള്‍.
Keywords: Kannur, Rape, Police, case, Suicide, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment