കൊച്ചി: കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ പ്രതിയായ രുക്‌സാനയുടെതെന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. മംഗളം ഓണ്‍ലൈനാണ് വരും ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കുമെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവിട്ടത്. ശബ്ദരേഖയില്‍ താന്‍ അവിഹിതമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങള്‍ രുക്‌സാന വെളിപ്പെടുത്തി.
രണ്ടു മുന്‍കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനത്തെ മുന്‍മന്ത്രി, അടുത്തിടെ ഐ.പി.എസ്. ലഭിച്ച ഉദ്യോഗസ്ഥന്‍, ഒരിക്കല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ച യുവനേതാവ്, ഗായകന്‍കൂടിയായ ഹാസ്യനടന്‍ എന്നിവരുടെ പേരുകള്‍ രുക്‌സാന വെളിപ്പെടുത്തുന്നുണ്ട്.
ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യപ്രതിയായ ബിന്ധ്യയാണ് തന്നെ ഭീഷണിപ്പെടുത്തി ഈ രംഗത്തെത്തിച്ചതെന്ന് രുക്‌സാന വെളിപ്പെടുത്തി. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രതികളുമായുള്ള രാഷ്ട്രീയ, സിനിമാ, വ്യവസായ, പ്രമുഖരുടെ അടുപ്പം വ്യക്തമായിരുന്നു. എന്നാല്‍ പോലീസിനോട് ഇക്കാര്യം അന്വേഷിക്കേണ്ടെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
പ്രതികളുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പുറത്തുവന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും കേസുമായി ബന്ധമില്ലാത്തതിനാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല, കേസില്‍ ഉള്‍പ്പെട്ട പ്രതിയുടെ ഇത്തരം വെളിപ്പെടുത്തലുകള്‍ സത്യസന്ധമായിരിക്കണമെന്നുമില്ല.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment