Latest News

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് ഒരാഴ്ച സ്റ്റേ

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. ഈ മാസം 12ന്, വെള്ളിയാഴ്ച, തൂക്കിലേറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി മീററ്റ് ജയിലിലേക്ക് കോലിയെ മാറ്റിയിരുന്നു.

നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. കുട്ടികളുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയായിരുന്നു.

പീഡനത്തിനും കൊലപാതകത്തിനുമായി 16 കേസുകളാണ് കോലിക്കെതിരെ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇതില്‍ അഞ്ചണ്ണെത്തില്‍ ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചിട്ടുണ്ട്. ബാക്കി കേസുകളില്‍ വിചാരണ നടക്കുകയാണ്.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.