Latest News

വൈദ്യുതി വിതരണ കമ്പനി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ കഴുത്തറുത്ത് കൊന്നു

മംഗലാപുരം: മംഗലാപുരത്ത് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ രണ്ടംഗ സംഘം കഴുത്തറുത്ത് കൊന്നു. മെസ്‌കോം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജയിലെ ജഗദീഷ് റാവു (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം ജഗദീഷ് റാവുവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം.
ടെറസ് വഴി വീട്ടില്‍ കയറിയ രണ്ടംഗ സംഘമാണ് ജഗദീഷ് റാവുവിനെ കഴുത്തറുത്ത് കൊന്നതെന്ന് പൊലീസ് പറഞ്ഞു.
നിലവിളികേട്ട് ജഗദീഷ് റാവുവിന്റെ ഭാര്യ ഭാരതി എണീറ്റു ബഹളംവെച്ചെങ്കിലും കൊലയാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. നിലവിളികേട്ടെത്തിയ അയല്‍വാസികള്‍ ഘാതകരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ജഗദീഷ് റാവുവിനെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഘാതകരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഡി.സി.പി ഡോ. കെ.വി ജഗദീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 



Keywords: Manglore, Karnadaka News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.