കണ്ണൂര്‍: പയ്യന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മൂന്നു ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ഒന്നര മാസം മുന്‍പു തൃക്കരിപ്പൂര്‍ മാണിയാട്ടെ യുവതി മൂന്നു കുട്ടികളെ പ്രസവിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണു സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്.
യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ക്കും ഒരു അനസ്തീഷ്യ ഡോക്ടര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കും രണ്ട് അറ്റന്‍ഡര്‍മാര്‍ക്കുമെതിരെയാണ് ഐപിസി 354, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 ഇ, 67 എന്നീ ജാമ്യമില്ലാ വകുപ്പുകളനുസരിച്ചു പൊലീസ് കേസെടുത്തത്.
സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ പ്രസവമെടുത്ത ഡോക്ടര്‍ കുട്ടിയെ എടുത്തു നില്‍ക്കുന്നതും അതിനടുത്തു താന്‍ കിടക്കുന്നതുമായ ദൃശ്യങ്ങളുണ്ടെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുഷീറിനാണ് അന്വേഷണ ചുമതല.
Keywords: Kannur, payyannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
യുവതിയുടെ പരാതിയില്‍ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍മാര്‍ക്കും ഒരു അനസ്തീഷ്യ ഡോക്ടര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കും രണ്ട് അറ്റന്‍ഡര്‍മാര്‍ക്കുമെതിരെയാണ് ഐപിസി 354, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66 ഇ, 67 എന്നീ ജാമ്യമില്ലാ വകുപ്പുകളനുസരിച്ചു പൊലീസ് കേസെടുത്തത്.
സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ പ്രസവമെടുത്ത ഡോക്ടര്‍ കുട്ടിയെ എടുത്തു നില്‍ക്കുന്നതും അതിനടുത്തു താന്‍ കിടക്കുന്നതുമായ ദൃശ്യങ്ങളുണ്ടെന്നു യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുഷീറിനാണ് അന്വേഷണ ചുമതല.

No comments:
Post a Comment