Latest News

ബായാര്‍ മുജമ്മഇല്‍ സ്വലാത്ത് മജ്‌ലിസ് ഒക്‌ട്ടോബര്‍ 17 ന്

കുമ്പള: ബായാര്‍ മുജമ്മഉ സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ്് ഒക്‌ട്ടോബര്‍ 17 വെള്ളിയാഴ്ച്ച മഗ്‌രിബ് നിസ്‌കരാനന്തരം നടക്കും.

അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടുമായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉല്‍ബോധനം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ പ്രസംഗിക്കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.