Latest News

ആറാമത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള ഉദുമയില്‍

ഉദുമ: ആറാമത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള 2014 ഒക്ടോബര്‍ 30,31 നവംബര്‍ 1 തീയതികളില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കും.

65ഓളം സ്‌കൂളുകളില്‍ നിന്നായി പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള മൂവ്വായിരത്തോളം കായികതാരങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരയ്കുന്നു.

മേളയുടെ മുന്നോടിയായുള്ള ദീപശിഖാപ്രയാണം അഞ്ചാമത് കായികമേള നടന്ന കല്ല്യോട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഒക്ടോബര്‍ 29ന് രാവിലെ പത്തു മണിക്ക് ആരംഭിച്ച് വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചു മണിക്ക് ഉദുമ ഗവ:എല്‍ പി സ്‌കൂള്‍ പരിസരത്ത്
സമാപിക്കുകയും.

30ന് കാലത്ത് പ്രമുഖ കായികതാരങ്ങളുടെ അകമ്പടിയോടെ പ്രയാണമാരംഭിച്ച് ഉപജില്ല കായികമേള നടക്കുന്ന ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ച് കാലത്ത് ഒന്‍പതു മണിക്ക് കായികമേളയ്ക്ക് തിരികൊളുത്തും.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.