Latest News

പുതിയകോട്ടയുടെ സംരക്ഷണം; മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

കാഞ്ഞങ്ങാട്: നഗരമദ്ധ്യത്തില്‍ ഹൊസ്ദുര്‍ഗ് കോട്ട നാമാവശേഷമാവുന്നതില്‍ പ്രതിഷേധിച്ച് ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വൊളണ്ടിയര്‍മാര്‍ സാമൂഹ്യദ്രോഹികളുടെ താവളമായി ഭാഷാസംഗമ ഭൂമിയായ കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് കോട്ട മാറ്റരുതെന്നും എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പുരാവസ്തു വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കും വൊളണ്ടിയര്‍മാര്‍ കത്തുകളയച്ചു.

എന്‍എസ്എസ് ദ്വിദിന ക്യാമ്പിനോടനുബന്ധിച്ച് കോട്ടയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ചരിത്ര വിഭാഗം അധ്യാപകരായ നന്ദകുമാര്‍ കോറോത്ത്, സി.പി.രാജീവന്‍ എന്നിവര്‍ നടത്തിയ ക്ലാസ്സിന് ശേഷം കുട്ടികള്‍ പുതിയകോട്ട തപാല്‍പെട്ടിയില്‍ കത്തുകളയച്ചു. 

പ്രവര്‍ത്തനങ്ങള്‍ക്ക് സി.ഗംഗാധരന്‍, എ.വി.സുരേഷ്ബാബു, എന്‍.സദാശിവന്‍, വി.ഹരിദാസ്, പി.യു.ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.