Latest News

അജു വര്‍ഗീസിന് ഇരട്ടക്കുട്ടികള്‍

യുവതാരം അജു വര്‍ഗീസിന് ഇരട്ടക്കുട്ടികള്‍ പിറന്നു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കുമാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന ജന്മം നല്‍കിയിരിക്കുന്നത്.

ദൈവത്തോട് നന്ദി പറഞ്ഞാണ് അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തനിയ്ക്കായി ആശംസകള്‍ നേരുകയും തന്നെ സ്‌നേഹിക്കുകയും തനിയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും അജു തന്റെ പോസ്റ്റിലൂടെ നന്ദി പറഞ്ഞു.

ഈ ഫിബ്രുവരിയിലായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഫാഷന്‍ ഡിസൈനറാണ് അഗസ്റ്റീന

അജുവിനെ അഭിനന്ദിച്ച് നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. നിവിന്‍ പോളിയെ നായകനാക്കി വിനീത് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു ചലച്ചിത്ര രംഗത്തെത്തുന്നത്.

മലര്‍വാടിയ്ക്ക് ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത അജു ഇന്ന് മലയാള സിനിമയില്‍ സ്വന്തമായി സ്ഥാനമുള്ള നടനാണ്. ബിജു മേനോന്‍ നായകനായെത്തിയ വെള്ളിമൂങ്ങയുടെ വിജയത്തിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് ഇരട്ടി മധുരവുമായി അജുവിന് ഇരട്ടക്കുട്ടികള്‍ പിറന്നിരിക്കുന്നത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.