തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് പ്രസിദ്ധീകരിക്കുന്ന 'റബീഅ്' ത്രിഭാഷ മാഗസിന്‍ പ്രകാശിതമായി. ചൊവ്വാഴ്ച്ച വൈകുന്നേരം മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളിയില്‍ പ്രസിഡന്റ് മഹമൂദ് ഹാജി കടവത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ മജീദ് ബാഖവി മാസിക പ്രകാശനം ചെയ്തു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് ഏറ്റുവാങ്ങി.
ഹസൈനാര്‍ ഹാജി തളങ്കര, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, കെ.എം ബഷീര്‍ വോളിബോള്‍, കുഞ്ഞഹമ്മദ് മാഷ്, അഷ്‌റഫ് ഷാര്‍ജ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment