Latest News

ജാമ്യ ഉത്തരവ് വ്യാജമായി തയ്യാറാക്കി നല്‍കിയ അഭിഭാഷകനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ലഹരി വസ്തു കടത്തു കേസില്‍ കോടതി ശിക്ഷിച്ച് അപ്പീല്‍ ജാമ്യത്തില്‍ കഴിയുന്ന അഭിഭാഷകനെ കഞ്ചാവ് കേസിലെ പ്രതിക്ക് ജാമ്യ ഉത്തരവ് വ്യാജമായി തയ്യാറാക്കി നല്‍കിയെന്ന കേസില്‍ പൊലീസ് ചെയ്തു. കരുവാറ്റ അക്ഷരയില്‍ അഭിഭാഷകനായ ആര്‍ വിഭു (38) വിനെയാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത ചെങ്ങന്നൂര്‍ ളാഹശേരി മേലേത്തുണ്ടിയില്‍ അജിത്തിന്റെ ജാമ്യത്തിനു വേണ്ടി ഭാര്യയാണ് വിഭുവിനെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് വ്യാജമായി തയ്യാറാക്കി ഇവരെ ഏല്‍പ്പിച്ചെന്നാണ് പരാതി.

ഇതുമായി ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു കണ്ടെത്തിയത്. ഇതിനിടെ 20,000 രൂപ ഫീസ് വാങ്ങിയെന്നും തട്ടിപ്പ് മനസിലാക്കി വക്കാലത്ത് ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ 25,000 രൂപ കൂടി പ്രതിഭാഗത്തോട് ചോദിച്ചെന്നും പൊലീസ് പറഞ്ഞു.

ജില്ലാ സെഷന്‍സ് ജഡ്ജിയായിരുന്ന പി. സോമരാജനു പരാതി നല്‍കിയതിനെ തുടര്‍ന്ന് നോര്‍ത്ത് പൊലീസിനു അന്വേഷണം കൈമാറി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സംഭവം. എന്നാല്‍ പിന്നീട് ഇയാള്‍ ഒളിവിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഹരിപ്പാട് സ്വദേശികളായ സ്ത്രീയെയും പുരുഷനെയും ആയിരത്തോളം ആംപ്യൂളുമായി എക്‌സൈസ് പിടികൂടിയ കേസില്‍ ആംപ്യൂള്‍ എത്തിച്ചുകൊടുത്തതിന് വിഭുവിനെയും കോടതി ശിക്ഷിച്ചിരുന്നു. 2011ലെ ഈ കേസില്‍ മാവേലിക്കര കോടതി വിഭുവുള്‍പ്പെടെ മൂവരെയും 24 വര്‍ഷം തടവിനു ശിക്ഷിച്ചിച്ചിരുന്നു. ആംപ്യൂള്‍ കടത്താന്‍ സഹായിച്ചതിനും ഗൂഡോലോചനയ്ക്കുമായിരുന്നു വിഭുവിനെതിരെ കേസ്.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.