ന്യൂഡല്‍ഹി: പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ കുറച്ചു. വിലക്കുറവ് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഡീസല്‍ വില വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം 19നു ശേഷമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പധാന്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടര രൂപ വെട്ടിക്കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് ഇത്രയും തുക കുറയ്ക്കുന്നത്. പെട്രോള്‍ വിലയിലും ഒരു രൂപയുടെ കുറവ് വരുത്തിയേക്കാം.
ബുധനാഴ്ചയാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. 19ന് വോട്ടെണ്ണും. രാജ്യാന്തര തലത്തില്‍ കഴിഞ്ഞമാസം എണ്ണവില കുറഞ്ഞതാണ് ഡീസല്‍, പെട്രോള്‍ വില കുúറയ്ക്കുന്നതിനു പിന്നില്‍. എന്നാല്‍ അന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഡീസല്‍ വിലക്കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പെട്രോള്‍ വിലനിയന്ത്രണം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നതിനാലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. വില കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
Keywords: National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബുധനാഴ്ചയാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്. 19ന് വോട്ടെണ്ണും. രാജ്യാന്തര തലത്തില്‍ കഴിഞ്ഞമാസം എണ്ണവില കുറഞ്ഞതാണ് ഡീസല്‍, പെട്രോള്‍ വില കുúറയ്ക്കുന്നതിനു പിന്നില്‍. എന്നാല്‍ അന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഡീസല്‍ വിലക്കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. പെട്രോള്‍ വിലനിയന്ത്രണം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നതിനാലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. വില കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
No comments:
Post a Comment