Latest News

മെഡിക്കല്‍ കോളേജ്; കാന്‍വാസില്‍ പ്രതിഷേധത്തിന്റെ ഒപ്പു ചാര്‍ത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കാസര്‍കോട്: കാസര്‍കോടിനോടൊപ്പം പ്രഖ്യാപനമുണ്ടായ മറ്റു പല ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ കാസര്‍കോട്ടെ കോളജ് തറക്കല്ലിടലില്‍ മാത്രം ഒതുങ്ങിയത് ജില്ലയോടുള്ള അവഗണനയാണെന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഒപ്പു ചാര്‍ത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. എ.അബ്ദുല്‍ റഹ്മാന്‍, എല്‍.എ.മഹ്മൂദ് ഹാജി, ഹാഷിം കടവത്ത്, പി.എ.അബ്ദുല്‍റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.കെ.എം.അഷറഫ്, എ.എം.കടവത്ത്, മാഹിന്‍കേളോട്ട്, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, അഷറഫ് എടനീര്‍, റഫീഖ് കേളോട്ട്, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഹാരിസ് പട്‌ള, ഖലീല്‍ സിലോണ്‍, നൗഷാദ് മീലാദ്, ഹാഷിം ബംബ്രാണ, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, എം.എ.നജീബ്, കബീര്‍ ചെര്‍ക്കള, അഷ്ഫാഖ് തുരുത്തി, മുത്തലിബ് പാറക്കട്ട, മജീദ് പട്‌ള, ഇബ്രാഹിം ബള്ളൂര്‍, സുബൈര്‍ മാര, ഇഖ്ബാല്‍ ചൂരി, സിദ്ദീഖ് ബേക്കല്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.