കൊച്ചി: പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ ആറുവര്‍ഷത്തോളം പീഡിപ്പിച്ചുവെന്നു പരാതി. 35 വയസുള്ള കൊല്ലം സ്വദേശിക്ക് എതിരെയാണ് പെണ്‍കുട്ടി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. തമിഴ്‌നാട് സ്വദേശിയായ അമ്മയും പെണ്‍കുട്ടിയും 2001-ല്‍ ജനസേവ ശിശുഭവനില്‍ അഭയം തേടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇവിടെ നിര്‍ത്തി അമ്മ കാമുകനോടൊപ്പം പോയി.
2008-ല്‍ അമ്മ തിരികെയെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് ജനസേവ അധികൃതര്‍ കുട്ടിയെ ഇവര്‍ക്കു വിട്ടുകൊടുത്തത്. തുടര്‍ന്ന് കൊച്ചി വടുതലയില്‍ അമ്മയ്‌ക്കൊപ്പം വാടകവീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു. അമ്മയും ഇയാളും ചേര്‍ന്ന് പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
താല്കാലികമായി ജോലി ചെയ്തിരുന്ന ടൈലറിങ് സെന്ററിന്റെ ഉടമ വഴി പെണ്‍കുട്ടി ജനസേവ ശിശുഭവനില്‍ വിവരം അറിയിക്കുകയും ജനസേവയുടെ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അമ്മയുടെ കാമുകനെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. അതേസമയം കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ആലുവ ജനസേവ ശിശുഭവന്റെ സംരക്ഷണത്തിലാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
2008-ല്‍ അമ്മ തിരികെയെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് ജനസേവ അധികൃതര്‍ കുട്ടിയെ ഇവര്‍ക്കു വിട്ടുകൊടുത്തത്. തുടര്‍ന്ന് കൊച്ചി വടുതലയില്‍ അമ്മയ്‌ക്കൊപ്പം വാടകവീട്ടില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിക്കുകയായിരുന്നു. അമ്മയും ഇയാളും ചേര്‍ന്ന് പതിവായി മര്‍ദ്ദിച്ചിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
താല്കാലികമായി ജോലി ചെയ്തിരുന്ന ടൈലറിങ് സെന്ററിന്റെ ഉടമ വഴി പെണ്‍കുട്ടി ജനസേവ ശിശുഭവനില്‍ വിവരം അറിയിക്കുകയും ജനസേവയുടെ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അമ്മയുടെ കാമുകനെ കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. അതേസമയം കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി ആലുവ ജനസേവ ശിശുഭവന്റെ സംരക്ഷണത്തിലാണ്.
No comments:
Post a Comment