പയ്യോളി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം ചാലില്‍ ചന്ദ്രന്റെ ഏക മകള്‍ അനുശ്രീ ചന്ദ്രന്‍ (15) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. മംഗലാപുരം-ചെന്നൈ മെയില്‍ ട്രെയിന്‍ തട്ടിയാണ് അപകടം. അയനിക്കാട് കുറ്റിയില്‍ പീടികക്ക് സമീപത്തായിരുന്നു സംഭവം.
കുട്ടിയെ തട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയ ട്രെയിന്‍ പോലീസ് എത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. നന്തി സത്യസായി വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയാണ് അനുശ്രീ. സ്‌കൂള്‍ യൂണിഫോമിലായിരുന്നു അനുശ്രീ. കുട്ടിയുടെ ബാഗും ഐഡന്‍ന്റിറ്റി കാര്‍ഡും സ്ഥലത്ത് നിന്ന് കിട്ടിയ ശേഷമാണ് തിരിച്ചറിഞ്ഞത്. അമ്മ: വനജ (അംഗനവാടി ടീച്ചര്‍).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കുട്ടിയെ തട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിയ ട്രെയിന്‍ പോലീസ് എത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. നന്തി സത്യസായി വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയാണ് അനുശ്രീ. സ്‌കൂള്‍ യൂണിഫോമിലായിരുന്നു അനുശ്രീ. കുട്ടിയുടെ ബാഗും ഐഡന്‍ന്റിറ്റി കാര്‍ഡും സ്ഥലത്ത് നിന്ന് കിട്ടിയ ശേഷമാണ് തിരിച്ചറിഞ്ഞത്. അമ്മ: വനജ (അംഗനവാടി ടീച്ചര്‍).
No comments:
Post a Comment