തിരുവനന്തപുരം: സാമൂഹിക പരിഷ്‌കര്‍ത്താവായ അയ്യങ്കാളിയുടെ ചെറുമകനും റിട്ട. ഡിഐജിയുമായ പി. ശശിധരന്‍ (78) കാര്‍ ഓടിക്കുന്നതിനിടെ ഹൃദ്രോഗബാധയെത്തുടര്‍ന്നു മരിച്ചു. നിയന്ത്രണംവിട്ട കാര്‍ ഓട്ടോയ്ക്കു പിന്നില്‍ ഇടിച്ചാണു നിന്നത്. ചൊവ്വാഴ്ച രാവിലെ ബേക്കറി ജംക്ഷനു സമീപമായിരുന്നു അത്യാഹിതം. ബുധനാഴ്ച രാവിലെ സ്വവസതിയായ പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സ് ആശിര്‍വാദില്‍ പൊതുദര്‍ശനത്തിനു ശേഷം 10നു തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം.
അയ്യങ്കാളിയുടെ മൂത്തമകന്‍ പരേതനായ പൊന്നുവിന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. സതേണ്‍ റേഞ്ച് ഡിഐജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സ്മാരക ട്രസ്റ്റ് ട്രഷറര്‍, സാധുജന പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം നിര്‍മിച്ച 'മഹാത്മ അയ്യങ്കാളി എന്ന ഡോക്കുമെന്ററി ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.
ഭാര്യ എല്‍. സത്യഭാമ (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി). മക്കള്‍: ഗീത, ലാലു, ദീപ, ഡോ. എസ്. മനോജ്കുമാര്‍ (അസോഷ്യേറ്റ് പ്രഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്). മരുമക്കള്‍: മഹേന്ദ്രന്‍ (ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്, മധുര), ഗോപിനാഥ് (സീനിയര്‍ മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്), ഡോ. ജയകൃഷ്ണന്‍ (അബുദാബി), ഡോ. ഇന്ദു (കമ്യൂണിറ്റി മെഡിസിന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്).
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അയ്യങ്കാളിയുടെ മൂത്തമകന്‍ പരേതനായ പൊന്നുവിന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. സതേണ്‍ റേഞ്ച് ഡിഐജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍, ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അയ്യങ്കാളി സ്മാരക ട്രസ്റ്റ് ട്രഷറര്‍, സാധുജന പരിപാലന സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം നിര്‍മിച്ച 'മഹാത്മ അയ്യങ്കാളി എന്ന ഡോക്കുമെന്ററി ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.
ഭാര്യ എല്‍. സത്യഭാമ (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി). മക്കള്‍: ഗീത, ലാലു, ദീപ, ഡോ. എസ്. മനോജ്കുമാര്‍ (അസോഷ്യേറ്റ് പ്രഫസര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്). മരുമക്കള്‍: മഹേന്ദ്രന്‍ (ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്, മധുര), ഗോപിനാഥ് (സീനിയര്‍ മാനേജര്‍, സിന്‍ഡിക്കറ്റ് ബാങ്ക്), ഡോ. ജയകൃഷ്ണന്‍ (അബുദാബി), ഡോ. ഇന്ദു (കമ്യൂണിറ്റി മെഡിസിന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്).
No comments:
Post a Comment