Latest News

"സഫിയ ഒരോര്‍മ്മപ്പെടുത്തല്‍" നവംബര്‍ 26 ന്

കാസര്‍കോട്:പ്രമാദമായ സഫിയ കൊലക്കേസ് വിചാരണ തുടങ്ങാനിരിക്കവെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 26 ന് കാസര്‍കോട് വെച്ച് 'സഫിയ ഒരോര്‍മ്മപ്പെടുത്തല്‍' പരിപാടി സംഘടിപ്പിക്കുന്നു

കുടക് അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിഷയുടെയും മകള്‍ സഫിയ കാസര്‍കോട് മസ്തികുണ്ട് സ്വദേശി കെ.സി ഹംസയുടെ ഗോവയിലെ ഫ്‌ളാറ്റില്‍ വെച്ച് 2006 ലാണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത് . ആദൂര്‍ പോലീസ്സ്‌റ്റേഷനില്‍ മാന്‍ മിസ്സിംഗ് ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫലപ്രദമായ അന്യേഷണങ്ങളൊന്നും നടക്കാതെ വന്നപ്പോഴാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നീ ജനകീയ സമരങ്ങല്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് കെ.സി ഹംസയടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തു നിയമത്തിന് മുമ്പില്‍ കൊണ്ടു വന്നത് .

സഫിയയുടെ മാതാപിതാക്കള്‍ കാസര്‍കോട് പട്ടണത്തിന്റെ തെരുവില്‍ മാസങ്ങളോളം നടത്തിയ സഹന സമരത്തിന് വലിയ ജന പിന്തുണ ലഭിക്കുകയായിരുന്നു .
പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ദിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സഫിയയുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് മതിയായ ശിക്ഷ ലഭിക്കാനുള്ള സാഹചര്യം ഉാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു
യോഗത്തില്‍ സുബൈര്‍പടുപ്പ് അധ്യക്ഷം വഹിച്ചു . സിദ്ധീക്‌റഹ്മാന്‍ മൊഗ്രാല്‍, അജിത്കുമാര്‍ ആസാദ്, ഉഷ പി.കെ , അബ്ദുള്‍ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് മൊഗ്രാല്‍, ടി. ശോഭന, ഹമീദ് സീസണ്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.