കാഞ്ഞങ്ങാട്: അഭിലാഷിന്റെ മരണത്തിലെ ദുരൂഹത മാറ്റാത്ത പൊലീസ് നടപടിയില്‍ കടലിന്റെ മക്കളുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അഭിലാഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രകടനം നടത്തിയവര്‍ പറഞ്ഞു. പൊലീസും സാമൂഹ്യവിരുദ്ധ ശക്തികളും തമ്മിലുള്ള അവിശുദ്ധബന്ധങ്ങള്‍ കടപ്പുറത്തിന്റെ സമാധാനജീവിതം അപകടത്തിലാക്കി. പ്രതിഷേധം ആര്‍ത്തിരമ്പിയ പ്രകടനം നഗരത്തിലെത്തിയപ്പോഴേക്കും എന്തും സംഭവിക്കാമെന്ന നിലയായി. പ്രകടനം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് എത്താറായതോടെ ആവേശം ഇരട്ടിച്ചു. 15 മിനിറ്റോളം പൊലീസിനെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
നഗരസഭ കൗണ്‍സിലര്‍ പ്രദീപ് മരക്കാപ്പിന്റെ നേതൃത്വത്തില്‍ യുവജന സംഘടന നേതാക്കള്‍ പ്രകടനക്കാരെ ശാന്തരാക്കി, ജാഥ ടി ബി റോഡ് വഴി നഗരത്തിലേക്ക് മടക്കി.
അഭിലാഷിന്റെ മരണത്തിലെ ദുരൂഹതകളകറ്റാന്‍ പൊലീസ് കാട്ടുന്ന അനാസ്ഥയില്‍ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു.
അഭിലാഷിനെ കണ്ടെത്താനുള്ള തെരച്ചിലിനിടെ ബാഗും ചെരിപ്പും കണ്ടെത്തിയപ്പോള്‍ പൊലീസ് നായയുടെ സേവനംപോലും ഉറപ്പാക്കിയില്ല. കടപ്പുറത്തുനിന്ന് മുങ്ങല്‍ വിദഗ്ധരെ വരുത്തി വെള്ളക്കെട്ടിലാകെ ശനിയാഴ്ച രാത്രി തെരച്ചില്‍ നടത്തിയതാണ്. കാണാതെ വന്നപ്പോള്‍ വിളിപ്പാടകലെയുള്ള ഫയര്‍ സര്‍വീസിന്റെ സേവനം പൊലീസ് ഉപയോഗപ്പെടുത്താത്തതും കടുത്ത അനാസ്ഥയാണ്. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ മരണത്തെ നിസാരവല്‍ക്കരിച്ച പൊലീസ് നടപടികളാണ് കടപ്പുറം മേഖലയില്‍ അസ്വസ്ഥത പടര്‍ത്തിയത്. ഇത് മുതലെടുക്കാനുള്ള ബാഹ്യശക്തികളുടെ ഇടപെടലിനെതിരെ ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.
അഭിലാഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. അഭിലാഷിന്റെ കൂട്ടുകാര്‍ നേരത്തെ പൊലീസിന് കൊടുത്ത മൊഴി മാറ്റിയതോടെ മരണത്തിലെ ദുരൂഹത ഇരട്ടിക്കുകയാണ്. വിദ്യാര്‍ഥികള്‍ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
No comments:
Post a Comment