കാസര്‍കോട്: അഞ്ച് തലമുറകളെ നേരില്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച കല്ല്യാണിയമ്മ മുത്തശ്ശിക്ക് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷങ്ങള്‍. ഞായറാഴ്ച ദേലമ്പാടി പളളഞ്ചി പുക്കളത്ത് രണ്ടാമത്തെ മകന്‍ പ്രഭാകരന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാദേവി മുത്തശ്ശിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ജില്ലാ സാമൂഹ്യക്ഷേമ വകുപ്പാണ് ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് കെ. ബാലകൃഷ്ണന്‍ നായര്‍, ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.എ അബ്ദുളള ക്കുഞ്ഞി, സന്നദ്ധസംഘടനാ പ്രതിനിധി എം.കെ രാധാകൃഷ്ണന്‍, പി, ഭാസ്‌ക്കരന്‍ എന്നിവരും കല്യാണി അമ്മയുടെ മക്കളായ പ്രഭാകരനും കുടുംബവും, സാവിത്രിഅമ്മയും കുടുംബവും, പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ദാക്ഷായണി അമ്മയും കുടുംബവും കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറികൂടിയായ വിജയനും കുടുംബവും, പെരിയ പുക്ലത്ത് തറവാട് പ്രസിഡണ്ട് പി. പ്രഭാകരന്‍ നായര്‍, സെക്രട്ടറി പി. ശ്രീധരന്‍ നായര്‍, തറവാട്ടംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.


No comments:
Post a Comment