Latest News

ഗ്രീന്‍വുഡ്‌സ് സംസ്‌കൃതി 2014 സമാപിച്ചു

ഉദുമ: ഗ്രീന്‍വുഡ്‌സ് സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷ കൂട്ടായ്മയായ സംസ്‌കൃതി 2014, ഐ.സി.എസ്.ഇ ജൂനിയര്‍ കോളേജ് ദിനാചരണത്തോടെ അവസാനിച്ചു. സമാപന ദിവസം നടന്ന ജൂനിയര്‍ കോളേജ് ഡേ സിനിമാനടന്‍ അശോകന്‍ ഉദ്ഘാടനം ചെയ്തു. ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അബ്ദുള്‍ അസീസ് അക്കര അദ്ധ്യക്ഷത വഹിച്ചു. ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജ് പ്രിന്‍സിപ്പല്‍ എം. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. വേണുഗോപാലന്‍ നായര്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, മദര്‍ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി റഹീസ ഹസ്സന്‍, ഹെഡ്മിസ്ട്രസ്സുമാരായ സരോജിനി ഭായ്, ജയലക്ഷ്മി, അക്കാദമിക് സൂപ്പര്‍വൈസര്‍ എം ഷാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍. സി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എസ്.സി. കോര്‍ഡിനേറ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹെഡ് ഗേള്‍ നഫീസത്ത് അസ്ഫറ സ്വാഗതവും, ഹെഡ് ബോയ് മുഹമ്മദ് റിയാന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.