Latest News

ശരിഅത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് പണ്ഡിതന്‍മാര്‍: ഖാസി ജിഫ്രി തങ്ങള്‍

കാഞ്ഞങ്ങാട്: ശരീഅത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കേണ്ടതും അത് മതനിയമമായി പ്രഖ്യാപിക്കേണ്ടതും, വിശ്വാസത്തിന്റെ അടിത്തറയില്‍ ദൈവിക വിജ്ഞാനം കരഗതമാക്കിയ പണ്ഡിത മഹത്തുക്കളാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുട്ടുന്തല മഖാം ഉറൂസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം സ്ത്രീ ധരിക്കേണ്ട വേഷവിധാനത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ ആനിന്റെയും പ്രവാചക ചര്‍ച്ചയുടെയും വെളിച്ചത്തില്‍ മദ്ഹബിന്റെ ഇമാമുമാരുടെ മതവിധിയെക്കുറിച്ച് ഗവേഷണം നടത്താത്തവര്‍ രംഗത്ത് വരുന്നത് ശരീഅത്തിനെ ദുര്‍വ്യാഖ്യാനം ചെയ്ത സുന്നി ഇതര വിഭാഗ പണ്ഡിതരുടെ പ്രസിദ്ധീകരണങ്ങളെ ആസ്പദമാക്കി ഗവേഷണം നടത്തിയതിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.സലീം നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മുട്ടുന്തല ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍, ദാറുല്‍ ഉലൂം സദര്‍ മുഅല്ലിം മുഹമ്മദ് ഫൈസി മാവൂര്‍സ ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല, ട്രഷറര്‍ അബ്ദുല്ല മാട്ടുമ്മല്‍, അബ്ദുല്ല മീലാദ്, ലത്തീഫ് മാട്ടുമ്മല്‍, അബ്ദുല്ല മൊയ്തീന്‍, എല്‍.പി.അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ ഇസ്ഹാഖ് മുട്ടുന്തല സ്വാഗതം പറഞ്ഞു. 29ന് ഉറൂസ് സമാപിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.