കോതമംഗലം: നഗരത്തില്‍ തിരക്കേറിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള സ്വര്‍ണാഭരണ ശാലയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തിയ നാലുപേര്‍ 852 ഗ്രാം സ്വര്‍ണവുമായി കടന്നു. സ്റ്റാന്‍ഡിലേയ്ക്ക് ബസ്സുകള്‍ കയറുന്നതിന് എതിര്‍ദിശയിലുള്ള മാലിപ്പാറ വട്ടക്കുന്നേല്‍ ജയന്‍ ജോസഫിന്റെ ജെ.ജെ. ഗോള്‍ഡിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സംഭവം നടക്കുമ്പോള്‍ കടയുടമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോഷ്ടാക്കള്‍ ഇവിടെ നിന്ന് മുമ്പ് സ്വര്‍ണം വാങ്ങിയിട്ടുള്ളവരാണ്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് കവര്‍ച്ച നടത്തിയതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും കടയുടമ പറഞ്ഞു. ഹിന്ദിയിലാണ് ഇവര്‍ ഉടമയുമായി സംസാരിച്ചത്.
സ്ത്രീകള്‍ ആദ്യം കടയിലെത്തി 7500 രൂപയുടെ ആഭരണം വാങ്ങി. കൗണ്ടറില്‍ ബില്‍ ചെയ്യുന്നതിനിടെയാണ് പുരുഷന്മാര്‍ എത്തിയത്. ബില്‍ കൊടുക്കുന്ന തിരക്കിനിടെ ഉടമയുടെ ശ്രദ്ധ തെറ്റിയപ്പോഴായിരുന്നു കവര്‍ച്ച. കൗണ്ടറിന് സമീപത്ത് സ്റ്റൂളില്‍ ട്രേയിലാക്കി െവച്ചിരുന്ന മൂന്ന് പവന്‍ വീതം വരുന്ന പത്ത് മാലകള്‍ ചേര്‍ന്ന ഒരു സെറ്റും രണ്ടര പവന്റെ പത്ത് മാലകളുടെ മറ്റൊരു സെറ്റും അഞ്ഞൂറ് ഗ്രാമോളം തൂക്കം വരുന്ന പാദസരങ്ങളുടെ സെറ്റും കൈവശം ഉണ്ടായിരുന്ന ബാഗിലാക്കി കവര്‍ന്നതായാണ് പരാതി.
പോലീസ് നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കടയില്‍ സി.സി.ടി.വി യോ മറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്നതും പ്രതികള്‍ക്കായുള്ള തിരച്ചില്‍ ബുദ്ധിമുട്ടാക്കി.
വളരെ ആസൂത്രണം ചെയ്ത് ഇത്രയും വലിയ കവര്‍ച്ച നടത്തിയ സംഘം പ്രൊഫഷണല്‍ മോഷ്ടാക്കളാണെന്നാണ് പോലീസിന്റെ സംശയം. ആഡംബര കാറിലെത്തി കവര്‍ച്ച നടത്തുന്ന സംഘങ്ങളാണിവരെന്നാണ് പോലീസിന്റെ നിഗമനം. ജില്ലയില്‍ ആലുവയിലും പറവൂരും സമാനമായ രീതിയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നിട്ടുണ്ട്. ഈ കേസുകളില്‍ പ്രതികളെ പിടികൂടാനായിട്ടില്ല.

No comments:
Post a Comment