Latest News

ആബിദ് കൊലക്കേസ്: പൊലീസ് സര്‍ജന്‍ കാസര്‍കോട്ടെത്തി; ആയുധങ്ങള്‍ വീണ്ടും പരിശോധിച്ചു

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കുത്തിക്കൊന്ന കേസിലെ കൂടുതല്‍ തെളിവുകള്‍ പരിശോധിക്കാനായി പൊലീസ് സര്‍ജന്‍ പ്രൊഫ. ഗോപാലകൃഷ്ണപിള്ള വീണ്ടും കാസര്‍കോട്ടെത്തി. 

കാസര്‍കോട് സി.ഐ ഓഫീസിലെത്തിയ അദ്ദേഹം കുത്താനുപയോഗിച്ച കത്തി പരിശോധിച്ചു. കൊലക്ക് ശേഷം സബ്ജയിലിന് പിറകിലെ സ്കൂളിന് സമീപത്ത് വലിച്ചെറിഞ്ഞ കത്തി കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് പരിശോധിച്ചത്. ഒരു കത്തി സംഭവസ്ഥലത്ത് നിന്ന് തന്നെ കിട്ടിയിരുന്നു. രണ്ട് ആയുധങ്ങളാണ് കൊലക്ക് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ ഏതാനും പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പതിനഞ്ചുപേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. അതില്‍ ആറു പേര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണ്. മറ്റ് 9 പേര്‍ ഗൂഢാലോചനയില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.