Latest News

ബേക്കലില്‍ യുവാവിന് കുത്തേററു

ബേക്കല്‍: ബേക്കലില്‍ യുവാവിന് കുത്തേററു. ബേക്കല്‍ കുന്നില്‍ ഖിളരിയ നഗറിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (40) നാണ് കുത്തേററത്. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

കൈക്ക് ഗരുതരമായി പരിക്കേററ ഖാദറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിയ ചിലര്‍ ബേക്കലിലെ ഒരു ഓട്ടോ ഡ്രൈവറെ അക്രമിക്കുന്നത്
തടയാന്‍ ചെന്നപ്പോഴാണ് യുവാവിന് കുത്തേററത്.

അബ്ദുല്‍ ഖാദറിനെ കുത്തിയ ബേക്കല്‍ ബിലാല്‍ നഗറിലെ ശിഹാബ്, കോളിയടുക്കത്തെ അല്‍ത്താഫ് എന്നിവരെ സംഭവമറിഞ്ഞെത്തിയ ബേക്കല്‍ എസ്.ഐ പി നാരായണന്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.