ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കേസില്‍ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിക്ക് ഒരുവര്‍ഷം തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 4000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു.
2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാംപൂര്‍മണ്ഡലത്തിലെ പര്യടനത്തിനിടെ പട്വായി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിതിനും നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനുമാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതടക്കം ഐ.പി.സി 341, 342, 343 വകുപ്പുകള്‍ പ്രകാരമാണ് നഖ് വിക്കെതിരെ കേസെടുത്തത്.
വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നഖ് വി പ്രതികരിച്ചു.
2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയ കേസില്‍ നഖ് വിയും 19 കൂട്ടുപ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെി. വിധി കേള്‍ക്കാന്‍ കോടതിയിലത്തെിയ നഖ് വിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു.
2009 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാംപൂര്‍മണ്ഡലത്തിലെ പര്യടനത്തിനിടെ പട്വായി പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിതിനും നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനുമാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതടക്കം ഐ.പി.സി 341, 342, 343 വകുപ്പുകള്‍ പ്രകാരമാണ് നഖ് വിക്കെതിരെ കേസെടുത്തത്.
വിധിക്ക് പിന്നാലെ കോടതിക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നഖ് വി പ്രതികരിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment