ശൃംഗേരി: ശാരദാ പീഠത്തിലെ നിയുക്ത മഠാധിപതി കുപ്പാ വെങ്കടേശ്വര പ്രസാദ ശര്‍മ സന്യാസദീക്ഷസ്വീകരിച്ചു. വിധുശേഖര ഭാരതി എന്ന പേരിലാണ് ഇദ്ദേഹം ഇനി അറിയപ്പെടുക. ഇപ്പോഴത്തെ മഠാധിപതി ഭാരതീ തീര്‍ഥ ശങ്കരാചാര്യയുടെ പിന്‍ഗാമിയായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുക. വ്യാഴാഴ്ച രാവിലെ നരസിംഹവനം ഗുരുനിവാസില്‍ ദീക്ഷാസ്വീകരണ ചടങ്ങുകള്‍ ആരംഭിച്ചു.
തുടര്‍ന്നു ശാരദാക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും പൂര്‍ണാഹുതിയും നടന്നു. വിവിധ ചടങ്ങുകള്‍ക്കുശേഷം ഉപവാസം അനുഷ്ഠിച്ച നിയുക്ത മഠാധിപതി രാത്രി ഉറക്കമൊഴിഞ്ഞു ജപവും സ്‌തോത്ര പാരായണവും നടത്തി.
വെളളിയാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുരുഷസൂക്ത ഹോമം, വിരജാഹോമം എന്നിവ നടന്നു. തുംഗാ നദീതീരത്തു നടന്ന ചടങ്ങില്‍ ശങ്കരാചാര്യര്‍ പിന്‍ഗാമിക്കു യോഗപട്ടം നല്‍കി ശിഷ്യനായി സ്വീകരിച്ചു. ദണ്ഡും കമണ്ഡലുവും കൈമാറി നാമകരണം നടത്തി. വൈകിട്ടു പണ്ഡിതരെ ആദരിക്കല്‍, രാത്രി പല്ലക്കിലേറ്റി എഴുന്നള്ളത്ത് എന്നിവ നടന്നു. ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ നാല്‍പതിനായിരത്തോളം പേരെത്തി.
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ അനന്തവാരം ഗ്രാമത്തിലെ കുപ്പാ ശിവസുബ്രഹ്മണ്യ അവധാനിയുടെയും സീതാനാഗലക്ഷ്മിയുടെയും മകനാണു കുപ്പാ വെങ്കടേശ്വര പ്രസാദ ശര്‍മ. 1993ല്‍ തിരുപ്പതിയില്‍ ജനിച്ചു. തിരുപ്പതി വേദസര്‍വകലാശാലാ പ്രിന്‍സിപ്പലായ പിതാവില്‍നിന്ന് യജുര്‍വേദം പഠിച്ചു. പിന്നീടു ശൃംഗേരി മഠത്തിലെത്തി ഭാരതീ തീര്‍ഥ ശങ്കരാചാര്യയുടെ ശിഷ്യത്വം സ്വീകരിച്ചു സംസ്‌കൃതവും തര്‍ക്കശാസ്ത്രവും അഭ്യസിച്ചു. നിലവില്‍ ഇവിടെ വേദശാസ്ത്ര വിദ്യാര്‍ഥിയാണ്.
കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെയും പ്രതിനിധീകരിച്ചു വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര്‍ പങ്കെടുത്തു. നിയുക്ത പീഠാധിപതി ആചാര്യ സ്വാമിക്കൊപ്പം പലവട്ടം കേരളത്തിലെത്തിയിട്ടുണ്ട്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment