ആര്യനാട്: സിപിഐ അരുവിക്കര മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ ഉഴമലയ്ക്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം കുഴഞ്ഞുവീണു മരിച്ചു. ഉഴമലയ്ക്കല്‍ സഹകരണ ബാങ്ക് ബോര്‍ഡ് അംഗവും ഉഴമലയ്ക്കല്‍ ലക്ഷ്മിമംഗലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ പ്രിന്‍സിപ്പലുമായ കാരനാട് ആരാമത്തില്‍ രാജേന്ദ്രനാണു (63) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നു കാഞ്ഞിരംമൂട് വികെ ഓഡിറ്റോറിയത്തിലാണു സംഭവം.
റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനു ശേഷമുള്ള ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു രാജേന്ദ്രന്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപമുള്ള ആര്യനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്നു സമ്മേളനം നിര്‍ത്തിവച്ചു. ഭാര്യ: വസന്തകുമാരി (ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.ഹെഡ്മിസ്ട്രസ്) മക്കള്‍: അരുണ്‍, ആതിര (അധ്യാപിക എസ്എന്‍എച്ച്എസ്എസ്). മരുമകന്‍: രഞ്ജിത്.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment